മഞ്ചേരി: മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിനെ കാര്‍ ഇടിച്ചുവീഴ്ത്തി പണം കവര്‍ന്ന കേസില്‍ നാലുപേര്‍ മഞ്ചേരി പോലീസ് പിടിയിലായി. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ വയല കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത് (20), വടക്കേടത്തുകാവ് നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കേടത്തുകാവ് മുല്ലവേലിപടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍ പന്നിവിഴ വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 23-ന് പൂക്കോട്ടൂര്‍ അങ്ങാടിയിലാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ കുഴല്‍പ്പണവുമായി പോകുകയായിരുന്ന മുഹമ്മദ് ഫൈസലിനെ കാറിടിച്ചുവീഴ്ത്തിയ പ്രതികള്‍ വടിവാള്‍ വീശിയും കുരുമുളകുസ്‌പ്രേ മുഖത്തേക്ക് അടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പണം കവര്‍ന്നത്.
ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മലപ്പുറം ഡിവൈ.എസ്.പി. അബ്ദുള്‍ ബഷീറിന്റെ നിര്‍ദേശപ്രകാരം പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ജോബി തോമസ്, റിയാസ് ചാക്കീരി, മഞ്ചേരി എസ്.ഐ.മാരായ സുജിത്ത്, ബഷീര്‍, പോലീസ് ഉദ്യോഗസ്ഥരായ അനീഷ് ചാക്കോ, ദിനേഷ്, പി. സലീം, ആര്‍. ഷഹേഷ്, കെ. ജസീര്‍, ഹക്കിം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിച്ചുവരുന്നു.
Content Highlights: hawala money robbery in manjeri four arrested
Published: 10 Jul 2023, 10:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented