രാവണേശ്വരം: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാവ് ചില്ലറനാണയങ്ങൾ ഉപേക്ഷിച്ച് നോട്ടുകൾ മാത്രമെടുത്ത് സ്ഥലംവിട്ടു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തണ്ണോട്ട് മഹാവിഷ്ണുക്ഷേത്രത്തിൽ ബുധനാഴ്ച രാത്രിയിൽ നടന്ന ഭണ്ഡാര കവർച്ചയിലാണ് മോഷ്ടാവ് ചില്ലറനാണയങ്ങൾ ഉപേക്ഷിച്ചത്. ക്ഷേത്ര നടപ്പന്തലിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ഭണ്ഡാരമാണ് കവർന്നത്. മുപ്പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഏതാനും മാസം മുൻപ് ഭണ്ഡാരം കല്ല് ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചിരുന്നു. പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

To advertise here,