ന്യൂഡല്‍ഹി: ഹരിയാന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) വൈ. പുരണ്‍ കുമാര്‍ മരിച്ച നിലയില്‍. ചണ്ഡീഗഡിലെ സെക്ടര്‍ 11-ലെ വസതിയിലെ ബേസ്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക ഘട്ടത്തില്‍ ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധരടക്കമുള്ള സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സിഎഫ്എസ്എല്‍ (സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി) സംഘം സ്ഥലത്തെത്തിയിട്ടുണ്ട്, അന്വേഷണം നടന്നുവരികയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് ചണ്ഡീഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) കന്‍വര്‍ദീപ് കൗര്‍ സ്ഥിരീകരിച്ചു.
സംഭവം നടക്കുമ്പോള്‍, പൂരണ്‍ കുമാറിന്റെ ഭാര്യയും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥയുമായ അംനീത് പി. കുമാര്‍ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി ജപ്പാനിലാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)
Content Highlights: Haryana ADGP Y Puran Kumar reportedly died by suicide at his Chandigarh residence. Police and forensic teams are investigating the incident at his Sector 11 home.
Published: 07 Oct 2025, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented