ചങ്ങരംകുളം (മലപ്പുറം): വിവാഹത്തേലന്ന് വീട്ടില്‍ കയറി പ്രതിശ്രുതവരനെയും ബന്ധുക്കളെയും മുന്‍ വനിതാ സുഹൃത്തിന്റെ നേതൃത്വത്തില്‍ അക്രമിച്ച് പരിക്കേല്പിച്ചു. അക്രമത്തില്‍ വരനും മാതാപിതാക്കളും അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം മാന്തടത്ത് ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹം അടുത്തദിവസം നടക്കുന്ന വിവരം അറിഞ്ഞാണ് വരന്റെ മുന്‍ വനിതാസുഹൃത്തും ബന്ധുക്കളും അടക്കം ഇരുപതോളംപേര്‍ വരുന്ന സംഘം വരന്റെ വീട്ടിലെത്തി അക്രമം നടത്തിയത്. യുവാവുമായി തട്ടാന്‍പടി സ്വദേശിയായ യുവതി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചെന്നും ആരോപിച്ചായിരുന്നു അക്രമം. വര്‍ഷങ്ങളായുള്ള പ്രണയം മറച്ചുവച്ച് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ച വിവരം അറിഞ്ഞാണ് യുവതിയും സംഘവും വരന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്.
സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതിയില്‍ തട്ടാന്‍പടി സ്വദേശിയായ യുവതി അടക്കം കണ്ടാലറിയാവുന്ന 20-ഓളം പേര്‍ക്കെതിരേ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രതിശ്രുത വധുവും വീട്ടുകാരും യുവാവുമായുള്ള വിവാഹത്തില്‍നിന്ന് പിന്മാറി. ഇതോടെ ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിവാഹവും മുടങ്ങി.
Content Highlights: groom attacked by ex girl friend on day before marriage in changaramkulam edappal malappuram
Published: 24 Aug 2023, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented