
ബെലഗാവി: കർണാടകയിൽ തഹസിൽദാറുടെ ചേംബറിൽ ജീവനക്കാരൻ മരിച്ച നിലയിൽ. ബെലഗാവി ജില്ലാ ആസ്ഥാനത്തെ തഹസീൽദാർ ഓഫീസിലാണ് സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻഡായ രുദ്രണ്ണ(35)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെയാണ് തഹസിൽദാറുടെ ചേംബറിനകത്ത് ഒരാൾ തൂങ്ങിമരിച്ചെന്നുള്ള വിവരം ലഭിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടൻതന്നെ സംഭവസ്ഥലത്തെത്തി. നീളമുള്ള തുണികൊണ്ടാണ് തൂങ്ങിയിരുന്നതെന്നും ഇങ്ങനെയൊരു പ്രവൃത്തിയിലേക്ക് രുദ്രണ്ണയെ നയിക്കാനിടയാക്കിയതെന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മരിച്ചയാളുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും മറ്റ് അന്വേഷണോദ്യോഗസ്ഥരും ചേർന്ന് വിശദമായ പരിശോധന നടത്തും. വിശദമായ അന്വേഷണം തന്നെ നടത്തുമെന്നും പോലീസ് അധികൃതർ അറിയിച്ചു.
Content Highlights: Second Division Assistant was found dead inside the chamber of the Tahsildar's office Belagavi
Published: 05 Nov 2024, 09:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented