
ചെന്നൈ: തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സാനിറ്ററി നാപ്കിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണം പിടികൂടി. നാപ്കിനുകള്‍ക്കുള്ളില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചിരുന്ന 612 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 37.58 ലക്ഷം രൂപ വിലവരും.
സാനിറ്ററി നാപ്കിനില്നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെടുക്കുന്ന ദൃശ്യങ്ങളും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച സിങ്കപ്പൂരില്‍നിന്നെത്തിയ യാത്രക്കാരിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Content Highlights: gold smuggling trichy airport customs recovered gold from sanitary napkin
Published: 22 Oct 2023, 12:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented