കോഴിക്കോട്: ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലാണ് സംഭവം. ഒരുമാസമായി ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കെത്തുന്ന പെൺകുട്ടിയാണ് പരാതിക്കാരി.

To advertise here,

പെൺകുട്ടിയെ ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി എത്തിയപ്പോൾ ആരോഗ്യപ്രവർത്തക തിരക്കിലായതിനാൽ മറ്റൊരു ഫിസിയോതെറാപ്പിസ്റ്റാണ് ചികിത്സ നൽകാനെത്തിയത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കഴിഞ്ഞദിവസം ചികിത്സയ്ക്കെത്തിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയോട് പറയുന്നത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ആരോപണവിധേയനെതിരേ കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ ഫിസിയോതെറാപ്പിസ്റ്റിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.