കോട്ടയം: ചങ്ങാനാശേരിയിൽ ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. ചെത്തിപ്പുഴ സ്വദേശി പ്രദീപ് ജോസഫ് ആണ് അറസ്റ്റിലായത്. പത്തു കുപ്പികളിലായി അഞ്ച് ലിറ്റർ വിദേശ മദ്യവും ഒരു ലക്ഷത്തി എഴുപത്തിയേഴായിരം രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയും ചങ്ങനാശ്ശേരി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Man arrested in Kottayam for selling liquor on dry day.
Published: 02 May 2025, 02:16 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented