
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം | Photo: PTI
ന്യൂഡല്‍ഹി: ബിഹാറില്‍നിന്നുള്ള ഗുണ്ടാസംഘാംഗങ്ങളായ നാലുപേരെ ഡല്‍ഹിയില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാസംഘമായ 'സിഗ്മ ഗ്യാങി'ലെ രഞ്ജന്‍ പഥക്(25), ബിംലേഷ് മഹ്‌തോ(25), മനീഷ് പഥക്(33), അമന്‍ ഠാക്കൂര്‍(21) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലായിരുന്നു ഏറ്റുമുട്ടല്‍.
ഡല്‍ഹി പോലീസും ബിഹാര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കുപ്രസിദ്ധ ക്രിമിനലുകളായ നാലുപേരെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, നാലുപേരെയും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ രക്ഷപ്പെടാനായി വെടിയുതിര്‍ത്തെന്നും തുടര്‍ന്നാണ് പോലീസ് തിരിച്ചടിച്ചതെന്നുമാണ് ഡല്‍ഹി പോലീസിന്റെ വിശദീകരണം. വെടിയേറ്റ നാലുപേരെയും ഉടന്‍തന്നെ രോഹിണിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിമിനല്‍പ്രവര്‍ത്തനം ആസൂത്രണംചെയ്യുന്നതിനിടെയാണ് സിഗ്മ ഗ്യാങ്ങിലെ നാലുപേരെയും കണ്ടെത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. രഞ്ജന്‍ പഥക്കിന്റെ നേതൃത്വത്തിലായിരുന്നു 'സിഗ്മ' ഗ്യാങ്ങിന്റെ പ്രവര്‍ത്തനം. ബിഹാറിലുടനീളം വ്യാപിച്ച് കിടക്കുന്ന ശൃംഖലയാണ് ഈ സംഘത്തിനുള്ളതെന്നും നിരവധി ക്വട്ടേഷന്‍ കൊലപാതകങ്ങളിലും പണംതട്ടല്‍ കേസുകളിലും ഇവര്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.
ബിഹാറില്‍ അഞ്ച് കൊലക്കേസുകള്‍ ഉള്‍പ്പെടെ എട്ട് ക്രിമിനല്‍ കേസുകളില്‍ പോലീസ് തിരയുന്ന പ്രതിയാണ് രഞ്ജന്‍ പഥക്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഇയാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ചിരുന്നതായും പോലീസ് പറഞ്ഞു.
Content Highlights: Bihar's 'Sigma Gang' Leaders Killed in Joint Delhi-Bihar Police Operation
Published: 23 Oct 2025, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented