നാഷ്‌വില്ല: യുഎസ് സംസ്ഥാനമായ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) ശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മാരകമായ വിഷമരുന്ന് കുത്തിവെച്ചിട്ടും ക്രിസ്റ്റ മരണത്തെ അതിജീവിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

To advertise here,

ബുധനാഴ്ച രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. രണ്ട് തവണ വധശിക്ഷയ്ക്കുള്ള മരുന്ന് നൽകിയിട്ടും ഇവരുടെ ബോധം നഷ്ടപ്പെടുകയോ ഹൃദയമിടിപ്പ് നിലയ്ക്കുകയോ ചെയ്തില്ലെന്ന് ക്രിസ്റ്റയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ ശ്വാസമെടുക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയും ലക്ഷണങ്ങൾ ദൃക്സാക്ഷികൾ നിരീക്ഷിച്ചിരുന്നു.

മരുന്ന് നൽകിയ ശേഷം ഇവർ മരിക്കാതെ വന്നതോടെ, ജീവൻ രക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ അടിയന്തര ഹർജി നൽകി. തുടർന്നാണ് വധശിക്ഷ നിർത്തിവെച്ച് ഇവരെ പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പെന്റോബാർബിറ്റാൾ എന്ന ഒറ്റ മരുന്ന് ഉപയോഗിച്ചുള്ള വധശിക്ഷാ രീതിയിലെ വീഴ്ചകളെക്കുറിച്ച് മുമ്പുതന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് അസാധാരണമായ ഈ സംഭവം നടന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണ്.

1995-ൽ, തന്റെ 18-ാം വയസ്സിൽ സഹപാഠിയായ കൊളീൻ സ്ലെമ്മറെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിച്ചത്. നോക്സ്‌വില്ലിലെ ജോബ് കോർപ്സ് പരിശീലന കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസ്റ്റ പൈക്ക്, തന്റെ സഹപാഠി 19 വയസ്സുള്ള കോളിൻ സ്ലെമ്മറിനെയാണ് കൊലപ്പെടുത്തിയത്. തന്റെ തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ സ്ലെമ്മർ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കഴിഞ്ഞ 200 വർഷത്തിനിടെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയായിരുന്നു ഇവർ.