റായ്പുർ: ചത്തീസ്ഗഢിലെ ബിലാസ്പൂരിൽ അറസ്റ്റിലായ ആൾക്ക് ജാമ്യം ലഭിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയുടെ ചിത്രവെച്ച് ആഭിചാരം നടത്തി ബന്ധുക്കൾ. ബിലാസ്പൂരിലെ ദേവ്രി ഗ്രാമത്തിലെ ഒരു ശ്മശാനത്തിൽ വെള്ളിയാഴ്ചയാണ് ആഭിചാരം നടന്നത്. സിപത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശമാണിത്.
ശ്മശാനത്തിൽ രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ കണ്ടതിനെ തുടർന്ന് ഗ്രാമവാസികൾ നടത്തിയ പരിശോധനയിലാണ് പൂജാവിവരങ്ങൾ തിരിച്ചറിഞ്ഞത്. ഇവരെ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഋഷികേശ് കുമാർ എന്നയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.
ഋഷികേശ് കുമാറിന്റെ ബന്ധുവായ പ്രിയാൻഷു ബോലെയും സുഹൃത്തുക്കളും കത്തി ആക്രമണക്കേസിൽ അറസ്റ്റിലായിരുന്നു. ഇവർക്ക് ജാമ്യം ലഭിക്കാനായുള്ള അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇവർ പൂജയും നടത്തിയത്.
പൂജാകർമങ്ങളിലൂടെ ജാമ്യം ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഒരു 'മാന്ത്രികന്റെ' വീഡിയോ കണ്ടാണ് ഇവർ ഇത് ചെയ്യാൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് ചീഫ് ജസ്റ്റിസിന്റെ ഫോട്ടോയ്ക്ക് പുറമെ പ്രതിയായ പ്രിയാൻഷു ബോലെയുടെയും കേസിന് ആസ്പദമായ ആക്രമണത്തിന് ഇരയായ വ്യക്തിയുടെയും ഫോട്ടോകൾ പോലീസ് കണ്ടെടുത്തു. കൂടാതെ മീൻ, നാരങ്ങ, സിന്ദൂരം തുടങ്ങിയ പൂജാസാധനങ്ങളും അവിടെ ഉണ്ടായിരുന്നു. ഇങ്ങനെ ചെയ്താൽ ഒരിക്കലും ജാമ്യം ലഭിക്കില്ലെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബിലാസ്പൂർ എസ്പി രജ്നേഷ് സിംഗ് മുന്നറിയിപ്പ് നൽകി.
Content Highlights: Relatives of an accused in an assault case performed a bizarre ritual in Bilaspur, Chhattisgarh., They worshipped Chhattisgarh High Court Chief Justice Ramesh Sinha's photo in a cremation ground to secure bail., Locals caught one person, Rishikesh Kumar, while three others managed to escape., Police seized the Chief Justice's photo, photos of the accused and victim, and ritual items., Bilaspur SP Rajnesh Singh warned that strict action will be taken against such acts.
Published: 09 Aug 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented