കോഴിക്കോട്: സമീപത്തുള്ള മെഡിക്കല്‍ ഷോപ്പിലെ സി.സി.ടി.വി ക്യാമറകൾ തിരിച്ചുവെച്ചശേഷം എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പറമ്പില്‍ക്കടവ് പാലത്തിന് സമീപത്തിലുള്ള ഹിറ്റാച്ചി എ.ടി.എമ്മില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു മോഷണശ്രമം. ഒതുക്കുങ്ങല്‍ സ്വദേശി വിജേഷ് ആണ് പോലീസിന്‍റെ പിടിയിലായത്.
ഷെയര്‍മാര്‍ക്കറ്റ് അടക്കമുള്ളവയില്‍ പണം നിക്ഷേപിച്ച് കടബാധിതനായ ആളാണ് പ്രതിയായ വിജേഷ്. 40 ലക്ഷത്തോളം രൂപ ഇയാള്‍ക്ക് കടമുണ്ട്. കടബാധ്യത തീര്‍ക്കാനാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങിയതെന്ന് പോലീസ് പറയുന്നു. ഇതിന്റെ ഭാഗമായി ഡമ്മി എ.ടി.എം ഉണ്ടാക്കി മോഷണം ഇയാള്‍ പരിശീലിച്ചിരുന്നതായാണ് വിവരം.
എ.ടി.എമ്മിന് സമീപമുള്ള ജ്വല്ലറിയിലെയും മെഡിക്കല്‍ ഷോപ്പിലെയും സി.സി.ടി.വി ക്യാമറകള്‍ തിരിച്ചുവെച്ചിട്ടാണ് ഇയാള്‍ മോഷണശ്രമം നടത്തിയത്. എ.ടി.എം കൗണ്ടറിന്റെ ഒരുഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെയാണ് കണ്‍ട്രോള്‍ റൂമിലെ പോലീസ് ശബ്ദം കേട്ട് സംഭവസ്ഥലത്ത് എത്തുന്നത്. ഉടന്‍ തന്നെ പ്രതിയായ വിജേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
Content Highlights: cctv have turned before atm robbery in kozhikode
Published: 13 Feb 2025, 11:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented