കൊച്ചി: ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരേ വീണ്ടും കേസ്. പീഡനക്കേസിലെ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് ചന്ദ്രശേഖരനെതിരേ വീണ്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത വിവരം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

To advertise here,

പരാതിക്കാരിയെ നിർമ്മാതാവിന് മുമ്പിൽ കാഴ്ചവെച്ചു എന്നതടക്കമുള്ള പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ബലാത്സംഗക്കുറ്റം അടക്കമുള്ള വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ മുൻകൂർ ജാമ്യം തേടിയിരിക്കുകയാണ് ചന്ദ്ര ശേഖർ. ഇതിനിടെയാണ് മറ്റൊരു കേസ് ഇയാൾക്കെതിരേ വന്നിരിക്കുന്നത്.

പരാതിക്കാരിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നാണ് കേസ്. നെടുമ്പാശ്ശേരി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.