കല്ലമ്പലം(തിരുവനന്തപുരം): മുഹൂര്‍ത്തസമയത്തും വധു എത്താത്തതോടെ കല്യാണം മുടങ്ങി. കല്ലമ്പലത്ത് ഒരു ഓഡിറ്റോറിയത്തില്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ്, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയശേഷം മുടങ്ങിയത്.

To advertise here,

ആറുമാസം മുന്‍പ് വിവാഹ നിശ്ചയം നടത്തിയശേഷമാണ് മുഹൂര്‍ത്തം തീരുമാനിച്ചത്. ഞായറാഴ്ച രാവിലെ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിനായി ഇവിടെ എത്തിയിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ പോയ വധു മുഹൂര്‍ത്ത സമയമടുത്തിട്ടും മണ്ഡപത്തില്‍ എത്തിയില്ല.

അന്വേഷിച്ചപ്പോഴാണ് വധു മുങ്ങിയതായി വിവരം ലഭിച്ചത്. ഇരുകൂട്ടരും കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കാതെ സ്ഥലത്തുനിന്ന് പിരിഞ്ഞുപോയതായി പോലീസ് അറിയിച്ചു. വിവാഹത്തിനായി എത്തിയവര്‍ ആഹാരം കഴിക്കാതെ മടങ്ങിയതോടെ സദ്യയും പാഴായി.