ചെന്നൈ: ബിഹാറിൽ നിന്നുള്ള മൂന്നംഗ കുടുംബം ചെന്നൈയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ബിഹാർ സ്വദേശികളായ അഞ്ച് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം തടഞ്ഞതിനാണ് ഇവരുടെ സുഹൃത്തുക്കളായ അഞ്ചുപേർ യുവതിയുടെ ഭർത്താവിനെയും രണ്ട് വയസുള്ള കുഞ്ഞിനെയുമടക്കം കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
ഗൗരവ് കുമാർ, മനിത കുമാരി എന്നീ ദമ്പതികളും ഇവരുടെ കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഗൗരവിന്റെ സുഹൃത്തുക്കളാണ് പ്രതികളെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച അഡയാറിലെ ഉയർന്ന പ്രദേശത്ത് ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിലാണ് ഗൗരവ് കുമാറിന്റെ മൃതദേഹം കണ്ടെടുത്തത്. ബുധനാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മനിത കുമാരിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പോലീസ് പറയുന്നതനുസരിച്ച്; തിങ്കളാഴ്ച അഡയാറിൽ നിന്നാണ് ഗൗരവ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ട്രൗസറിന്റെ പോക്കറ്റിൽനിന്നും ഒരു മൊബൈൽ നമ്പർ എഴുതിയ കടലാസ് ലഭിച്ചു. ആ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ, ഗൗരവ് അഡയാറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി അന്വേഷിച്ചിരുന്നെന്നും, ഒഴിവില്ലെന്ന് അവർ അറിയിച്ചെന്നും പോലീസിന് വിവരം ലഭിച്ചു.
അതിനുശേഷം ഗൗരവ് തരമണിയിലുള്ള ഒരു പോളിടെക്‌നിക് കോളേജിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലിയിൽ പ്രവേശിച്ചു. അവിടെ കാമ്പസിലാണ് ഗൗരവ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇത്രയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രത്യേക ടീമുകളായി തിരിഞ്ഞ് ചെന്നൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച പ്രതികളെ പിടികൂടിയത്. ഗൗരവിന്റെ സുഹൃത്തുക്കളായ ഏഴ് പേരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ അവരിൽ അഞ്ചുപേർ ഗൗരവിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചെന്നും കണ്ടെത്തി. 'ഭാര്യ സഹായത്തിനായി നിലവിളിച്ചപ്പോൾ ഗൗരവ് ഓടിച്ചെന്ന് അവളെ രക്ഷിക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കുട്ടിയടക്കം മൂന്നുപേരും കൊല്ലപ്പെടുകയായിരുന്നു.' അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവസമയത്ത് പ്രതികൾ അഞ്ചുപേരും മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഡിഎംകെ ഭരണത്തിന്റെ കീഴിൽ നിയമവാഴ്ചയും പൊതു സുരക്ഷയും നശിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. 'ഈ ഭീകരമായ സംഭവം, അഴിമതി നിറഞ്ഞ ഡിഎംകെ സർക്കാരിന്റെ കീഴിലുള്ള സംസ്ഥാനത്തെ വർധിച്ചുവരുന്ന നിയമലംഘനങ്ങളുടെ ദാരുണമായ പ്രതിഫലനമാണ്. ഇവിടെ തലസ്ഥാന നഗരത്തിൽ പോലും ഏറ്റവും അടിസ്ഥാനപരമായ ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.' തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു.
Content Highlights: Tragedy strikes Chennai as a family of three from Bihar is brutally murdered by five migrant workers. The incident, stemming from an attempted sexual assault, has sparked outrage and calls for safety.
Published: 28 Jan 2026, 10:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented