
ബെംഗളൂരു: ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുന്നരീതിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് പോസ്റ്റ് ചെയ്ത യൂട്യൂബറും റേഡിയോ ജോക്കിയും അറസ്റ്റില്‍. കര്‍ണാടക മടിക്കേരി സ്വദേശിയും ഉള്ളാള്‍ ഉപനഗരയില്‍ താമസക്കാരനുമായ രോഹന് കാരിയപ്പ(29), ബംഗാള്‍ സ്വദേശിയും ബെംഗളൂരു എച്ച്.എ.എല്‍. മേഖലയില്‍ താമസക്കാരനുമായ ഷായാന്‍ ഭട്ടാചാര്യ(32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക ബധിര-മൂക അസോസിയേഷന് അധ്യക്ഷന്‍ കെ.എച്ച്.ശങ്കറിന്റെ പരാതിയിലാണ് നടപടി.
റേഡിയോ ജോക്കിയായി ജോലിചെയ്യുന്നയാളാണ് ഷായാന്‍ ഭട്ടാചാര്യ. നേരത്തെ റേഡിയോ ജോക്കിയായിരുന്ന രോഹന് നിലവില്‍ യൂട്യൂബറാണ്. ജൂണ്‍ 20-ന് രോഹന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിവാദറീല് പോസ്റ്റ് ചെയ്തത്. ഇതിനെതിരേ ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായതിന് പിന്നാലെയാണ് സംഘടന പരാതി നല്‍കിയത്.
വിവാദമായതോടെ രോഹന് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ റീല്‍ ഡിലീറ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Content Highlights: bengaluru youtuber and rj arrested for mocking deaf and dumb people
Published: 28 Jul 2024, 05:20 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented