
ബെംഗളൂരു: സഹപ്രവര്‍ത്തകരായ സ്ത്രീകളുടേത് ഉള്‍പ്പെടെ 13,000-ഓളം നഗ്നചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ ഒരു ബി.പി.ഒ. കമ്പനിയില്‍ കസ്റ്റമര്‍ സര്‍വീസ് ഏജന്റായ ആദിത്യ സന്തോഷി(25)നെയാണ് കമ്പനി അധികൃതരുടെ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മോര്‍ഫ് ചെയ്തതും അല്ലാത്തതുമായ നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങളാണ് ഇയാളില്‍നിന്ന് കണ്ടെടുത്തതെന്നും എന്തിനുവേണ്ടിയാണ് ഇയാള്‍ ഇത്രയധികം നഗ്നചിത്രങ്ങള്‍ സൂക്ഷിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
പ്രതിയുടെ കാമുകിയും സഹപ്രവര്‍ത്തകയുമായ 22-കാരിയാണ് ഇയാളുടെ ഫോണില്‍നിന്ന് നഗ്നചിത്രങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയത്. അഞ്ചുമാസം മുന്‍പാണ് ആദിത്യ സന്തോഷ് കമ്പനിയില്‍ ചേര്‍ന്നത്. ഇതിനിടെ 22-കാരിയുമായി സൗഹൃദത്തിലാവുകയും ഇത് പ്രണയമാവുകയും ചെയ്തു. കഴിഞ്ഞ നാലുമാസമായി ഇരുവരും അടുപ്പത്തിലായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് കാമുകന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് യുവതി തന്റെയും സഹപ്രവര്‍ത്തകരുടെയും നഗ്നചിത്രങ്ങള്‍ കണ്ടെത്തിയത്. യുവതിക്കൊപ്പമുള്ള ചില സ്വകാര്യനിമിഷങ്ങള്‍ ആദിത്യ നേരത്തെ ഫോണില്‍ പകര്‍ത്തിയിരുന്നു. ആദിത്യയുടെ ഫോണില്‍നിന്ന് ഈ ചിത്രങ്ങള്‍ നീക്കംചെയ്യാനായാണ് ഇയാള്‍ അറിയാതെ യുവതി ഫോണ്‍ കൈക്കലാക്കി ഗ്യാലറി തുറന്നത്. എന്നാല്‍, ഗ്യാലറി തുറന്നതോടെ നിരവധി സ്ത്രീകളുടെ 13,000-ഓളം നഗ്നചിത്രങ്ങള്‍ കണ്ട് യുവതി ഞെട്ടി. കാമുകന്റെ ഫോണില്‍ തന്റെയും സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങളുണ്ടെന്ന് വ്യക്തമായതോടെ ഇക്കാര്യം കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കമ്പനിയുടെ നിയമകാര്യവിഭാഗമാണ് പോലീസില്‍ പരാതി നല്‍കിയത്.
ഓഫീസിലെ വനിതാ ജീവനക്കാര്‍ക്കൊന്നും ആദിത്യയില്‍നിന്ന് ഉപദ്രവം നേരിട്ടിട്ടില്ലെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. കമ്പനിയിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചല്ല പ്രതി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിരിക്കുന്നത്. എന്നാല്‍, വിഷയം ഗൗരതവരമായതിനാലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പ്രതിയുടെ ലക്ഷ്യമെന്താണെന്ന് ഇതുവരെ ആര്‍ക്കും വ്യക്തമല്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
അതേസമയം, ഇത്രയധികം നഗ്നചിത്രങ്ങള്‍ സൂക്ഷിച്ചത് എന്തിനാണെന്ന് കണ്ടെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നായിരുന്നു പോലീസിന്റെ പ്രതികരണം. യഥാര്‍ഥചിത്രങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രതിയുടെ പക്കലുണ്ട്. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണ്. പ്രതിയുടെ ഫോണ്‍കോള്‍, ചാറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: bengaluru woman shocked after opening boyfriend's phone gallery she finds 13000 nude photos
Published: 30 Nov 2023, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented