ബെംഗളൂരു: ബെംഗളൂരുവില്‍ മയക്കുമരുന്നുപയോഗം നടന്ന നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. പാര്‍ട്ടി സംഘടിപ്പിച്ചവരിലുള്‍പ്പെട്ട ഹൈദരാബാദ് സ്വദേശിയെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. ഇതോടെ അറസ്റ്റിലായവര്‍ ആറായി.
സിനിമാനടികളും മോഡലുകളും ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുള്‍പ്പെടെ പങ്കെടുത്ത നിശാപാര്‍ട്ടിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. തെലുഗു നടി ഹേമ ഉള്‍പ്പെടെ 86 പേര് മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്. ഫാംഹൗസിലാണ് ഹൈദരാബാദ് സ്വദേശി ജന്മദിനാഘോഷമെന്നപേരില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതില്‍ 103 പേരാണ് പങ്കെടുത്തത്. ജി.ആര്. ഫാമിന്റെ ഉടമ ഗോപാല്‍ റെഡ്ഡിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കി. നടി ഹേമയ്ക്കും നോട്ടീസ് നല്‍കിയതായി സൂചനയുണ്ട്.
സംഭവത്തോടനുബന്ധിച്ച് മൂന്ന് പോലീസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഹെബ്ബഗോഡി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. നാരായണസ്വാമി, ഹെഡ്കോണ്‍സ്റ്റബിള്‍ ദേവരാജ, കോണ്‍സ്റ്റബിള്‍ ഗിരീഷ് എന്നിവരെയാണ് ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയതിന് ബെംഗളൂരു റൂറല്‍ എസ്.പി. സസ്പെന്‍ഡ് ചെയ്തത്. ഹെബ്ബഗോഡി പോലീസ് സ്റ്റേഷന് പരിധിയിലാണ് നിശാപാര്‍ട്ടി നടന്ന ജി.ആര്. ഫാം.
Content Highlights: bengaluru rave party drugs case police says actress hema and 85 others used drugs
Published: 26 May 2024, 09:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented