
തിരുവനന്തപുരം: വഞ്ചിയൂരിൽ സിവിൽ സർവീസ് കോച്ചിങ് സെന്ററിന് നേരേ ആക്രമണം നടത്തിയ ബാർ ജീവനക്കാരൻ അറസ്റ്റിൽ. അതിയന്നൂർ സ്വദേശി എ.എസ്. ശ്രീരാഗി(28)നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മദ്യലഹരിയിൽ ബാറിൽനിന്ന് പുറത്തേക്കുവന്ന ശ്രീരാഗ്, കോച്ചിങ് സെന്ററിലെ വിദ്യാർഥികളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കോച്ചിങ് സെന്ററിന് നേരേ ആക്രമണം അഴിച്ചുവിട്ടത്. ഷർട്ട് ധരിക്കാതെ എത്തിയ പ്രതി കോച്ചിങ് സെന്ററിന്റെ ജനാലകളും ഗ്ലാസ്ഡോറുകളും അടിച്ചുതകർത്തു. തുടർന്ന് കോച്ചിങ് സെന്റർ മാനേജർ നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
അതേസമയം, കോച്ചിങ് സെന്ററിലെ വിദ്യാർഥികൾ തന്നെ മർദിച്ചെന്നാണ് ബാർ ജീവനക്കാരനായ ശ്രീരാഗ് പോലീസിന് നൽകിയ മൊഴി. ഇവരെ തിരഞ്ഞാണ് സെന്ററിലേക്ക് വന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
Content Highlights: A bar employee was arrested in Vanchiyoor, Thiruvananthapuram, for attacking a Civil Service coaching center after an argument with students. The accused smashed windows and glass doors.
Published: 27 Dec 2025, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented