അഴീക്കോട്: കാറിന് അരികുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വയോധികന് യുവാക്കളുടെ ക്രൂരമര്‍ദനവും തെറിവിളിയും. അഴീക്കല്‍ മുണ്ടച്ചാലി വീട്ടില്‍ ബാലകൃഷ്ണനാണ് (77) മര്‍ദനമേറ്റത്. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിപ്പിച്ചു.
ശിവജി റോഡില്‍ വീട്ടിന് മുന്നില്‍ ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം. കാറിലിരിക്കുേന്പാള്‍ രണ്ട് ചെറുപ്പക്കാര്‍ വന്ന് എന്തോ ചോദിച്ചുകൊണ്ട് തലയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. കാരണമൊന്നുമില്ലായിരുന്നു. കാര്‍ വഴിമാറിക്കൊടുക്കാത്ത പ്രശ്‌നമാണെന്ന് പിന്നീട് മനസ്സിലാക്കി. മറ്റൊരു കാറിന് പോകാന്‍ വഴിയുണ്ടായിരുന്നു. എന്നിട്ടും എന്തിന് അടിച്ചു എന്നറിയില്ല-ബാലകൃഷ്ണന്‍ പറഞ്ഞു.
20-25 വയസ്സുള്ളവരായിരുന്നു അവര്‍. വേറൊരു ചെറുപ്പക്കാരന്‍ ഇതൊക്കെ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അത് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു- ബാലകൃഷ്ണന്‍ പറഞ്ഞു.
തനിക്ക് ചെറുപ്പക്കാരെ അറിയില്ല. എന്തിന് ഇത് ചെയ്തു എന്നുമറിയില്ല. അരമണിക്കൂര്‍ കഴിഞ്ഞ് അഴീക്കല്‍ ബോട്ട് പാലത്തെ കടയില്‍വെച്ചും തട്ടിക്കയറുകയും മര്‍ദിക്കുകയും ചെയ്തു. വീടിന് മുന്നിലെത്തി യുവാവ് ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഒരാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി വളപട്ടണം പോലീസ് പറഞ്ഞു.
Content Highlights: A 77-year-old man was brutally assaulted and verbally abused by youths over a car parking dispute in Azhikode. Footage of the attack has gone viral.
Published: 08 Oct 2025, 08:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented