പത്തനംതിട്ട: അർജുൻ ആയങ്കിയുമായി ഫോണിലൂടെയും അല്ലാതെയും സൗഹൃദം പുലർത്തിയിരുന്ന 30 പേരെ ജില്ലയിൽ പോലീസ് കണ്ടെത്തി. ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് കമന്റ് ഇട്ടവരും ലൈക്ക് അടിച്ചവരുംവരെ നിരീക്ഷണത്തിലുണ്ട്. വാട്സാപ്പ് സന്ദേശം, വാട്സാപ്പ് കോളുകൾ, ഫെയ്സ് ബുക്കിലെ ലൈക്കും കമന്റും എന്നിവയെല്ലാം നിരീക്ഷണത്തിലാണ്.
“കൊള്ളാം അണ്ണാ ധൈര്യമായി മുന്നോട്ടുപോകൂ” തുടങ്ങിയ പോസ്റ്റുകളുമുണ്ടായിരുന്നു. ക്രിമിനൽക്കേസിൽ ഒളിവിലിരിക്കേ ആഭ്യന്തരവകുപ്പുമന്ത്രിക്കും പോലീസിനുമെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തിയ അർജുൻ ആയങ്കി ഞായറാഴ്ച പുലർച്ചേ കണ്ണൂരിലാണ് അറസ്റ്റിലായത്.
അർജുൻ ആയങ്കിയെത്തേടി രാത്രിയിൽ മല്ലപ്പള്ളി കാട്ടാമലയിൽ മണിക്കൂറുകളോളമാണ് പോലീസ് പരിശോധന നടന്നത്. ശനിയാഴ്ച രാത്രി പരിശോധന നടത്തി മടങ്ങിയ പോലീസ് അർധരാത്രിയോടെ വീണ്ടുമെത്തി ഞായറാഴ്ച പുലർച്ചവരെ പരിശോധിച്ചു. എന്നാൽ, ഗുണ്ടാപ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ഒാപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായുള്ള പരിശോധനയാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, മല്ലപ്പള്ളി കാട്ടാമലയിൽ മാത്രം ഇത്രയധികം സമയം പരിശോധന നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് അനാവശ്യമായി ആളുകളെ ഉപദ്രവിച്ചുവെന്നാരോപിച്ച് സി.പി.എം. രംഗത്തുവന്നിരുന്നു.
Content Highlights: Pathanamthitta police identified 30 individuals connected to Arjun Ayanki via phone and social media., Facebook likes, comments, WhatsApp messages, and calls are under active surveillance., Arjun Ayanki was arrested in Kannur following social media challenges against the Home Department., Intense police raids conducted in Mallappally Kattamala as part of Operation Grip, drawing CPM criticism.
Published: 11 Aug 2026, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented