ലുധിയാന: മയക്കുമരുന്ന് കേസില്‍ പ്രതിയായ പഞ്ചാബിലെ പോലീസുകാരിയെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലും അറസ്റ്റ് ചെയ്തു. പഞ്ചാബ് പോലീസിലെ മുന്‍ കോണ്‍സ്റ്റബിളും ഇന്‍സ്റ്റഗ്രാം താരവുമായ അമന്‍ദീപ് കൗറിനെയാണ് പഞ്ചാബ് വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തത്.
2018 മുതല്‍ 2025 വരെയുള്ള കാലയളവില്‍ അമന്‍ദീപ് കൗര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരം മേയ് 26-ന് യുവതിക്കെതിരേ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
അമന്‍ദീപ് കൗറിന്റെ 1.35 കോടിയോളം രൂപ വിലവരുന്ന വസ്തുവകകള്‍ പഞ്ചാബ് വിജിലന്‍സ് കണ്ടുകെട്ടിയിട്ടുണ്ട്. ബത്തിന്‍ഡയിലെ രണ്ടിടത്തായുള്ള ഭൂമിയും ഇതില്‍ ഉള്‍പ്പെടും. മഹീന്ദ്ര ഥാര്‍, റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് തുടങ്ങിയ വാഹനങ്ങളും രണ്ട് ഐഫോണുകളും റോളക്‌സ് വാച്ചും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ 17 ഗ്രാം ഹെറോയിനുമായാണ് അമന്‍ദീപ് കൗര്‍ പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. മെയ് രണ്ടാംതീയതി അമന്‍ദീപ് ജാമ്യത്തിലിറങ്ങി. അതിനിടെ, മയക്കുമരുന്ന് കേസില്‍ പിടിയിലായതിന് പിന്നാലെ അമന്‍ദീപ് കൗറിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ പോലീസുകാരിയാണ് അമന്‍ദീപ് കൗര്‍. ഇന്‍സ്റ്റഗ്രാമില്‍ 40,000-ലേറെ ഫോളോവേഴ്സുള്ള അമന്‍ദീപ് കൗറിന്റെ റീല്‍സുകളെല്ലാം വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സിന്റെ പേരിലും ഇവര്‍ നേരത്തേ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. മയക്കുമരുന്ന് കേസില്‍ പിടിയിലാകുമ്പോള്‍ മാന്‍സ പോലീസ് സ്റ്റേഷനിലാണ് അമന്‍ദീപ് കൗര്‍ ജോലിചെയ്തിരുന്നത്.
Content Highlights: Former Punjab police constable and Instagram star Amandeep Kaur arrested for disproportionate assets
Published: 27 May 2025, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented