കണ്ണൂർ: ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങൾ ആകാശ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. സിനിമാ ഡയലോഗുകളും ബി.ജെ.എമ്മും ചേർത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.
ആകാശും മറ്റ് രണ്ട് പേരും തുറന്ന ജീപ്പിൽ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിൽ. മുന്നിൽ ഇരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല. നിയമം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകാത്തത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന്, അന്വേഷണത്തിന് ഉത്തരവിട്ടതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
Content Highlights: Akash Thillankeri ride without number plate and seat belt
Published: 08 Jul 2024, 04:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented