
ന്യൂഡല്‍ഹി: തട്ടിപ്പുകേസില്‍ ശിക്ഷയനുഭവിക്കുന്ന നടി ലീനാ മരിയാ പോള്‍ തിഹാര്‍ ജയിലില്‍ ജാമും ജെല്ലിയും ഉണ്ടാക്കാന്‍ പഠിക്കുന്നു. സ്ത്രീകള്‍ക്കുള്ള നൈപുണി പരിശീലന പരിപാടിയുടെ ഭാഗമായാണ് ലീന പരിശീലനം നേടുന്നത്. ജാം-ജെല്ലി നിര്‍മാണത്തിനു പുറമെ, സംഗീതം, നൃത്തം, യോഗ, അച്ചാര്‍ നിര്‍മാണം, നെയില്‍ ആര്‍ട്ട്, മേക്കപ്പ് തുടങ്ങിയ പരിശീലപരിപാടികളിലും ലീന പങ്കെടുക്കുന്നുണ്ട്.
അധികൃതര്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ടെന്ന് ജയിലധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തില്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം അവര്‍ സംഘനൃത്തം അവതരിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ലീനയുടെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ഇതേ കേസില്‍ ശിക്ഷയനുഭവിക്കുന്നുണ്ട്.
Content Highlights: actress leena maria paul practicing to make jam and jelly in thihar jail
Published: 11 Apr 2022, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented