ചെന്നൈ: നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അലിഖാന്‍ തുഗ്ലക്കിനെ (26) തമിഴ്നാട് പോലീസ് മയക്കുമരുന്നുകേസില്‍ അറസ്റ്റുചെയ്തു. കോളേജ് വിദ്യാര്‍ഥികള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന സംഘത്തില്‍ അലിഖാനുമുണ്ടെന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് അറസ്റ്റെന്ന് തിരുമംഗലം പോലീസ് അറിയിച്ചു.
ചെന്നൈയിലെ പ്രമുഖ കോളേജില്‍നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദംനേടിയ അലിഖാന്‍ തുഗ്ലക്ക് തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിക്കുകയാണ്. മകനെ നായകനാക്കി മന്‍സൂര്‍ അലിഖാന്‍ നേരത്തേ ഒരു സിനിമ സംവിധാനംചെയ്തിട്ടുമുണ്ട്. നുങ്കമ്പാക്കത്തെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തശേഷമാണ് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെന്നൈക്കടുത്ത് കാട്ടാങ്കളത്തൂരില്‍ കഴിഞ്ഞമാസം മയക്കുമരുന്നുവേട്ടയില്‍ രണ്ടു കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും മയക്കുമരുന്നു എത്തിച്ചുകൊടുക്കുന്ന സംഘത്തെപ്പറ്റി വിവരം ലഭിച്ചു. ഇതില്‍പ്പെട്ട 10 പേര്‍ അറസ്റ്റിലായി. ഇവരുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍നമ്പരുകളില്‍നിന്നാണ് അലിഖാന്‍ തുഗ്ലക്കിന് സംഘവുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്.
കഞ്ചാവും കഞ്ചാവ് എണ്ണയും മുതല്‍ മെത്താംഫെറ്റമിന്‍ ഉള്‍പ്പെടെയുള്ള രാസലഹരിവസ്തുക്കള്‍വരെ ഇവര്‍ വിതരണംചെയ്യുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
Content Highlights: actor mansoor ali khan son ali khan tuglak arrested in drug case
Published: 05 Dec 2024, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented