പാലക്കാട്: ആലത്തൂർ വെങ്ങന്നൂരിൽ പെൺകുട്ടിയും സുഹൃത്തും മരിച്ച നിലയിൽ. വെങ്ങന്നൂർ വാലിപ്പറമ്പ് ഉണ്ണികൃഷ്ണൻ്റെ മകൾ ഉപന്യയും (18) കുത്തനൂർ ചിമ്പുകാട് മാറോണി കണ്ണൻ്റെ മകൻ സുകിൻ (23) നുമാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയോടെ ഉപന്യയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്‌. 

To advertise here,

ശനിയാഴ്ച്ച  വെങ്ങന്നിയൂരിൽ അയ്യപ്പൻ വിളക്ക് നടക്കുന്ന സ്ഥലത്തായിരുന്ന ഉപന്യയും സുകിനും രാത്രി പതിനൊന്നോടെ ഉപന്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. രാത്രി 12 മണിയോടെ ഉപന്യയുടെ സഹോദരൻ ഉത്സവ സ്ഥലത്തു നിന്ന് എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.

വീട്ടിനുള്ളിൽ ഒരേ ഹുക്കിൽ ഒരു സാരിയുടെ രണ്ട് അറ്റത്തായി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഉപന്യ പാലക്കാട് എക്സ്റേ ടെക്നീഷ്യൻ വിദ്യാർത്ഥിയാണ്. സുകിൻ പെയിൻ്ററാണ്.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056 )