ആലപ്പുഴ: ഏഴുവയസ്സുള്ള കുട്ടിയെ വീട്ടിൽനിന്നു കാണാതായി. വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. പരിഭ്രാന്തിയിലായ വീട്ടുകാർ പോലീസിനെ അറിയിച്ചു. നീണ്ട തിരച്ചിലിനൊടുവിൽ അയൽവീട്ടിലെ കാറിന്റെ ഡിക്കിയിൽനിന്ന് കുട്ടിയെ കിട്ടി. ആലപ്പുഴ പി. ആൻഡ് ടി. ക്വാർട്ടേഴ്സിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുന്നത്.
ക്വാർട്ടേഴ്സിനകത്തും പരിസരത്തും വീട്ടുകാരും നാട്ടുകാരും പരിശോധന നടത്തി. തുടർന്നാണ് 112 എന്ന നമ്പരിലേക്കു വിളിച്ചത്. ഉടൻ സൗത്ത് പോലീസ് ക്വാട്ടേഴ്സിലെത്തി. കുട്ടിയെ കാണാതായ വാർത്ത വയർലസ് വഴി മറ്റു സ്റ്റേഷനുകളിലുമെത്തി. എല്ലാ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി.
തട്ടിക്കൊണ്ടുപോകൽ സംശയങ്ങൾ ഉൾപ്പെടെ തലപൊക്കി. അതിനാൽ വീട്ടുകാരും ഭയപ്പെട്ടു. ഒരുമണിക്കൂർ പരിശോധനയ്ക്കൊടുവിൽ പി. ആൻഡ് ടി. ക്വാട്ടേഴ്സിലെ ഇവരുടെ അയൽവാസിയുടെ കാറിന്റെ ഡിക്കിയിൽനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കളിക്കിടയിൽ കുട്ടി വണ്ടിയിൽ കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Content Highlights: 7-year-old boy went missing, found inside neighbour's car's boot after searching
Published: 02 Nov 2024, 08:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented