കൊച്ചി: എ.ഡി.ജി.പിക്കെതിരെ സമൂഹ മാധ്യമത്തിൽ മോശമായ ഭാഷയിൽ കമൻ്റിട്ടയാൾ അറസ്റ്റിൽ. നോർത്ത് പറവൂർ കൈതാരം കോട്ടുവള്ളി പടന്നേൽപ്പറമ്പ് വീട്ടിൽ രാഹുൽ രാജു (28)വിനെയാണ് എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മേധാവിയായ പി.വിജയൻ ഐ.പി.എസിനെതിരായാണ് ഇയാൾ കമൻ്റിട്ടത്.
ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ടയാളുടെ വീട്ടിൽ വന്ന് തിരികെ പോകുന്ന വീഡിയോയ്ക്ക് താഴെയാണ് തെറ്റിദ്ധാരണയും വിദ്വേഷവും സൃഷ്ടിക്കുന്ന തരത്തിലുള്ള കമൻ്റ് പോസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശാനുസരണം എറണാകുളം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എസ്.ഐ സി.കെ. രാജേഷ്, എഎസ്ഐമാരായ ടി.എൻ. സ്വരാജ്, ജെറി കുര്യാക്കോസ്, സലാവുദ്ദീൻ, സീനിയർ സിപിഒ ടി.എ. ഷിബിൻ, സിപിഒ അരുൺരാജ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlights: Kerala rural cyber crime police arrested a 28-year-old man for posting derogatory and hateful comments on social media against ADGP P. Vijayan.
Published: 10 Nov 2026, 05:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented