ബെംഗളൂരു: പരപ്പന അഗ്രഹാര സ്വദേശിനിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗംചെയ്ത് പണം കവര്‍ന്നതായി പരാതി. ജൂലൈ ആറിനാണ് സുഹൃത്തും മറ്റ് രണ്ടുപേരും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്തി ബാലാത്സംഗം ചെയ്തത്.
ശേഷം പ്രതികള്‍ യുവതിയുടെ അക്കൗണ്ടില്‍നിന്ന് നിര്‍ബന്ധിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ബെറ്റിങ് ആപ്പിൽ നിക്ഷേപിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. പണത്തിനൊപ്പം ഫ്രിഡ്ജും വാഷിങ് മെഷീനും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.
മൂന്ന് ദിവസങ്ങള്‍ക്കുമുന്‍പ് നടന്ന സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. കുറ്റാരോപിതരെ ചോദ്യംചെയ്യുകയാണെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: 3 men allegedly raped women in bengaluru stole her fridge washing machine
Published: 09 Jul 2025, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented