കൊച്ചി: പതിനാറുകാരന്‍ കാറുമായി റോഡിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പ്രതിയാക്കി പോലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛന്റെ പേരിലുള്ളതാണ് വാഹനമെന്നും പോലീസ് പറഞ്ഞു. അതേസമയം, തന്റെ അറിവോടയല്ല മകന്‍ വാഹനം കൊണ്ടുപോയതെന്നാണ് രക്ഷിതാവിന്റെ മൊഴി.
എറണാകുളം ഞാറയ്ക്കലിലാണ് കാറുമായി റോഡിലിറങ്ങിയ 16-കാരന്‍ മരണപ്പാച്ചില്‍ നടത്തിയത്. കാര്‍ ഒട്ടേറെവാഹനങ്ങളില്‍ ഇടിച്ചു. അലക്ഷ്യമായി ഓടിച്ച കാറിടിച്ച് പ്രായമായ സ്ത്രീയ്ക്കും പരിക്കേറ്റു.
16-കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് കാറുമായി റോഡിലിറങ്ങി അപകടങ്ങളുണ്ടാക്കിയത്. ഞാറയ്ക്കല്‍, ചെറായി, എടവനക്കാട് മേഖലകളിലെ ഒട്ടേറെ സ്ഥലങ്ങളില്‍ 16-കാരന്‍ അപകടമുണ്ടാക്കി. ഇതില്‍ ചില അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍, സിസിടിവിയില്ലാത്ത ഒട്ടേറെസ്ഥലങ്ങളിലും 16-കാരന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.
നിയമംലംഘിച്ച് കാറുമായി റോഡിലിറങ്ങിയ 16-കാരന്‍ അമിതവേഗത്തിലും അലക്ഷ്യമായുമാണ് വാഹനമോടിച്ചിരുന്നത്. ഒട്ടേറെ വാഹനങ്ങളിലും മതിലുകളിലും കാറിടിച്ചു. 16-കാരനെ തടയാന്‍ശ്രമിച്ച ബൈക്ക് യാത്രികനും മറിഞ്ഞുവീണു. ഇതിനിടെയാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെയും ഇടിച്ചുതെറിപ്പിച്ചത്. ഇവര്‍ ചികിത്സയിലാണ്.
16-കാരനും കൂട്ടുകാരായ രണ്ടുപേരും അടക്കം മൂന്ന് കുട്ടികളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വാഹനമുടമയായ കുട്ടിയുടെ അച്ഛനെ പ്രതിയാക്കി പോലീസ് കേസെടുത്തത്.
Content Highlights: A 16-year-old drove a car recklessly, causing accidents and injuries in Kochi. Police have booked the car owner, the boy`s father, for his son`s actions.
Published: 01 Nov 2025, 05:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented