ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി വീടിന് പുറത്തിറങ്ങുന്ന അച്ഛനെതിരേ മകന്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് കേസെടുത്തു.  ഡല്‍ഹിയില്‍ താമസക്കാരനായ 59 വയസ്സുകാരനെതിരെയാണ് ലോക്ക്ഡൗണ്‍ ലംഘനത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

30 വയസ്സുകാരനാണ് അച്ഛനെതിരേ പോലീസില്‍ പരാതി നല്‍കിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അച്ഛന്‍ വീടിന് പുറത്തുപോകുന്നുവെന്നായിരുന്നു മകന്റെ പരാതി. എല്ലാദിവസവും രാവിലെയാണ് ഇയാള്‍ പതിവായി വീട്ടില്‍നിന്ന് പുറത്തേക്ക് പോയിരുന്നത്. പലതവണ വിലക്കിയിട്ടും അച്ഛന്‍ കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. 

Content Highlights: lockdown violation; son filed complaint against father