മലപ്പുറം: വിലക്ക് ലംഘിച്ച് പള്ളിയില്‍ കൂട്ടമായി പ്രാര്‍ഥന നടത്തിയ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. അലി അഷറഫിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഇദ്ദേഹത്തെ നേരത്തേ തിരൂര്‍ സി.ഐ. ടി.പി. ഫര്‍ഷാദ് അറസ്റ്റുചെയ്തിരുന്നു.

നടുവിലങ്ങാടി ജുമാമസ്ജിദില്‍ മുപ്പതോളം പേരോടൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തതിനാണു നടപടി. ഡോക്ടര്‍ക്കൊപ്പം പ്രാര്‍ഥന നടത്തിയവരുടെ പേരിലും പോലീസ് കേസെടുത്തിരുന്നു.

Content Highlights: lockdown violation; doctor ali ashraf tirur suspended from service