സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ കര്‍ശനമാക്കിയതിനു ശേഷം ഇന്ത്യയില്‍ H-1B വിസ ഇന്റര്‍വ്യൂകള്‍ മാറ്റിവെക്കുന്നതിനിടെയാണ് ഇന്ത്യയിലെ യു.എസ് എംബസിയുടെ മുന്നറിയിപ്പ്.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
ഇന്ത്യയില്‍നിന്നുള്ള വിസ അപേക്ഷകര്‍ക്ക് മുന്നറിയിപ്പമായി യു.എസ് എംബസി. ഇന്റര്‍വ്യൂ മാറ്റിവെച്ചതായി ഇ-മെയില്‍ സന്ദേശം ലഭിച്ചവര്‍ നേരത്തെ അപ്പോയിന്‍മെന്റ് നിശ്ചയിച്ചിരുന്ന തീയതിയില്‍ എത്തിയാല്‍ അവരെ കോണ്‍സുലേറ്റിലോ എംബസിയിലോ പ്രവേശിപ്പിക്കില്ല എന്നാണ് X പോസ്റ്റിലൂടെയുള്ള മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ കര്‍ശനമാക്കിയതിനു ശേഷം ഇന്ത്യയില്‍ H-1B വിസ ഇന്റര്‍വ്യൂകള്‍ മാറ്റിവെക്കുന്നതിനിടെയാണ് ഇന്ത്യയിലെ യു.എസ് എംബസിയുടെ മുന്നറിയിപ്പ്.
സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനം ഇന്ത്യയില്‍ നിശ്ചയിച്ചിരുന്ന H-1B വിസ ഇന്റര്‍വ്യൂകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മാറ്റിവെക്കുകയാണെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഡിസംബര്‍ പകുതി മുതല്‍ അവസാനം വരെയുള്ള ഇന്റര്‍വ്യൂകള്‍ ഇതുമൂലം വൈകും. ഇതോടെ വിസ പുതുക്കേണ്ട വിദേശ ജീവനക്കാര്‍ക്ക് പുതിയ അപ്പോയിന്‍മെന്റിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. യുഎസിലേക്ക് മടങ്ങുന്നതില്‍ ഇത് കാലതാമസമുണ്ടാക്കും.
F-1 സ്റ്റുഡന്റ് വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ യു.എസ് പരിശോധിച്ച് തുടങ്ങിയിരുന്നു. സ്റ്റുഡന്റ് വിസ തേടുന്നവരെപ്പോലെ H-1B വിസ അപേക്ഷകരും അവരുടെ ആശ്രിതരും (H-4 വിസ തേടുന്നവര്‍) ഡിസംബര്‍ 15 മുതല്‍ അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പബ്ലിക്ക് ആക്കേണ്ടതുണ്ട്.
അതിനിടെയാണ് വിസ അപേക്ഷകര്‍ക്കുള്ള യുഎസ് എംബസിയുടെ പുതിയ മുന്നറിയിപ്പ്. 'വിസ അപേക്ഷകര്‍ ശ്രദ്ധിക്കുക. വിസ അപ്പോയിന്‍മെന്റ് മാറ്റിവെച്ചതായി ഇമെയില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍, മിഷന്‍ ഇന്ത്യ പുതിയ അപ്പോയിന്‍മെന്റ് തീയതിയില്‍ നിങ്ങളെ സഹായിക്കാന്‍ കാത്തിരിക്കുകയാണ്. നിങ്ങളുടെ നേരത്തെ നിശ്ചയിച്ച അപ്പോയിന്‍മെന്റ് തീയതിയില്‍ എത്തുന്നത് എംബസിയിലോ കോണ്‍സുലേറ്റിലോ പ്രവേശനം നിഷേധിക്കുന്നതിന് കാരണമാകും.' - ഇന്ത്യയിലെ യു.എസ് എംബസിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
സോഷ്യല്‍ മീഡിയ സ്‌ക്രീനിങ് സംബന്ധിച്ച പ്രഖ്യാപനം ഈമാസം ആദ്യമാണ് ഉണ്ടാകുന്നത്. വിദേശ തൊഴിലാളികളുടെ തൊഴില്‍ നിയമലംഘനങ്ങളടക്കം കണ്ടെത്തുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നീക്കമാണ് സോഷ്യല്‍ മീഡിയ നിരീക്ഷണം. H-1B അപേക്ഷാഫീസ് കുത്തനെ കൂട്ടിയതിന് പിന്നാലെയുള്ള നടപടികളില്‍ ഒന്നാണിത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് H-1B വിസ അപേക്ഷകള്‍ക്ക് പ്രതിവര്‍ഷം 1,00,000 ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയത്.
Content Highlights: US Embassy India issues advisory on new social media vetting for H-1B visas. Understand appointment changes and potential delays for visa applicants. Get the latest updates.
Published: 11 Dec 2025, 11:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented