ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ 2025 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in-ല്‍ ലോഗിന്‍ ചെയ്ത് നവംബര്‍ 23 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

To advertise here,

2025 നവംബര്‍ 16 മുതല്‍ നവംബര്‍ 23 വരെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തുക. ഔദ്യോഗിക അറിയിപ്പ് പ്രകാരം, എല്ലാ ദിവസവും രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക (രാവിലെ 9 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെയും). ഉദ്യോഗാര്‍ഥികള്‍ അവരുടെ അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുള്ള പരീക്ഷാ കേന്ദ്രം, റിപ്പോര്‍ട്ടിംഗ് സമയം, മറ്റ് പ്രധാന വിവരങ്ങള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

പരീക്ഷക്ക് പോകുമ്പോള്‍ അഡ്മിറ്റ് കാര്‍ഡിന്റെ കൂടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് പോലുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ കൂടി കൊണ്ടുവരണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇ-അഡ്മിറ്റ് കാര്‍ഡ് പ്രിന്റൗട്ട്, പേന, പെന്‍സില്‍, തിരിച്ചറിയല്‍ രേഖ, സ്വന്തം ഫോട്ടോഗ്രാഫുകള്‍ (ബാധകമെങ്കില്‍) തുടങ്ങിയ അവശ്യവസ്തുക്കള്‍ മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് കൊണ്ടുപോകാന്‍ അനുവാദമുള്ളൂ.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ആശയവിനിമയ ഉപകരണങ്ങള്‍ പോലുള്ള നിരോധിത വസ്തുക്കള്‍ പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ കൊണ്ടുവരുന്നത് കമ്മീഷന്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം സാധനങ്ങള്‍ സൂക്ഷിക്കാന്‍ യുപിഎസ്‌സിയുടെ നേതൃത്വത്തില്‍ സൗകര്യം ഒരുക്കുന്നതല്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കൊണ്ടുവരുന്ന ഉദ്യോഗാര്‍ഥികള്‍ അവ സൂക്ഷിക്കാന്‍ സ്വന്തമായി ക്രമീകരണങ്ങള്‍ ചെയ്യണം. ഇവയുടെ നഷ്ടത്തിനോ കേടുപാടുകള്‍ക്കോ യുപിഎസ്‌സി ഉത്തരവാദിയായിരിക്കില്ല.

യുപിഎസ്‌സി ഐഎഫ്എസ് മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് 2025 എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

1. ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദര്‍ശിക്കുക.

2. ഹോംപേജില്‍, 'അഡ്മിറ്റ് കാര്‍ഡ്' ടാബ് തിരഞ്ഞെടുക്കുക.

3. 'യുപിഎസ്‌സിയുടെ വിവിധ പരീക്ഷകള്‍ക്കുള്ള ഇ-അഡ്മിറ്റ് കാര്‍ഡുകള്‍' തിരഞ്ഞെടുക്കുക.

4. ഡൗണ്‍ലോഡ് URL തിരഞ്ഞെടുക്കുക.

5. നിങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ നല്‍കുക.

6. നിങ്ങളുടെ പരീക്ഷാ ദിവസത്തെ അഡ്മിഷന്‍ കാര്‍ഡ് പരിശോധിച്ച് ഡൗണ്‍ലോഡ് ചെയ്യുക.