
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 347 ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലാണ് അവസരം. ഒഴിവും യോഗ്യതയും ചുവടെ:
സീനിയര്‍ മാനേജര്‍ (റിസ്‌ക്)-60: ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് റിസ്‌കില്‍നിന്നുള്ള ഫിനാന്‍ഷ്യല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ പി.ആര്‍.ഐ.എം.എ.യില്‍നിന്നുള്ള പ്രൊഫഷണല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ സി.എഫ്.എ./സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ.)/ സി.എസ്. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ദ്വിവത്സര എം.ബി.എ. (ഫിനാന്‍സ്)/ പി.ജി.ഡി.എം. (ഫിനാന്‍സ്). അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നില്‍ മാസ്റ്റര്‍ ബിരുദം. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
മാനേജര്‍ (റിസ്‌ക്)-60: ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് റിസ്‌കില്‍നിന്നുള്ള ഫിനാന്‍ഷ്യല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ പി.ആര്‍.ഐ.എം.എ.യില്‍നിന്നുള്ള പ്രൊഫഷണല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ സി.എഫ്.എ./ സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ.)/ സി.എസ്. അല്ലെങ്കില്‍ ദ്വിവത്സര എം.ബി.എ. (ഫിനാന്‍സ്)/ പി.ജി.ഡി.എം. (ഫിനാന്‍സ്). അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നില്‍ മാസ്റ്റര്‍ ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
മാനേജര്‍ (സിവില്‍ എന്‍ജിനീയര്‍)-7: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ നേടിയ ബി.ഇ./ ബി.ടെക്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
മാനേജര്‍ (ആര്‍ക്കിടെക്ട്)- 7: ആര്‍ക്കിടെക്ചര്‍ ബിരുദം, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ രജിസ്ട്രേഷന്‍. ഓട്ട് കാഡ് അറിയണം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍)-2: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
മാനേജര്‍ (പ്രിന്റിങ് ടെക്നോളജിസ്റ്റ്)-1: പ്രിന്റിങ് ടെക്നോളജി ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
മാനേജര്‍ (ഫോറെക്‌സ്)-50: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ബിസിനസ്, ട്രേഡ് ഫിനാന്‍സ് എന്നിവയിലൊന്നില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ./ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.പി.എം./ പി.ജി.ഡി.എമ്മും. ഫോറെക്‌സില്‍ എ.ഐ.ബി.എഫ്. സര്‍ട്ടിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)-14: ഐ.സി.എ.ഐ. അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്ന് നേടിയ സി.എ., രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് മാനേജര്‍ (ടെക്നിക്കല്‍ ഓഫീസര്‍)-26: സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, മെറ്റലര്‍ജി, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., ടെക്‌സ്റ്റൈല്‍, കെമിക്കല്‍ എന്നിവയിലൊന്നില്‍ എന്‍ജിനീയറിങ് ബിരുദം/ബി.ഫാര്‍മ.
അസിസ്റ്റന്റ് മാനേജര്‍ (ഫോറെക്‌സ്)-120: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ബിസിനസ്, ട്രേഡ് ഫിനാന്‍സ് എന്നിവയിലൊന്നില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ./ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.പി.എം./ പി.ജി.ഡി.എമ്മും. ഫോറെക്‌സില്‍ എ.ഐ.ബി.എഫ്. സര്‍ട്ടിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.unionbankofindia.co.in. അവസാനതീയതി: സെപ്റ്റംബര്‍ 3.
Content Highlights: Union Bank of India Invites application for 347 Specialist officer
Published: 26 Aug 2021, 04:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented