തേഞ്ഞിപ്പലം(മലപ്പുറം): മാധ്യമമേഖലയിൽ അടക്കമുള്ള വിദഗ്ധർക്ക് നെറ്റ് യോഗ്യതയില്ലാതെതന്നെ കോളേജുകളിൽ പഠിപ്പിക്കാൻ അവസരമൊരുക്കി യു.ജി.സി. ഉത്തരവ്.
കർശന വ്യവസ്ഥകളോടെയാണ് ഉത്തരവ്. മാധ്യമപ്രവർത്തകർ, സോഷ്യൽ സയൻസ് വിദഗ്ധർ എന്നിവർക്കും വ്യവസായമേഖലയിലെ പ്രൊഫഷണലുകൾക്കും അധ്യാപന അവസരം നൽകുന്നതാണ് ഉത്തരവ്.
കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും തെളിയിക്കപ്പെട്ട വൈദഗ്ധ്യവുമുള്ള വ്യക്തികൾ ഇതിനു യോഗ്യരാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള യു.ജി.സി. ഇൻസ്റ്റിറ്റ്യൂഷണൽ ഡിവലപ്മെന്റ് പ്ലാൻ പ്രകാരമാണിത്.
ഉന്നതവിദ്യാഭ്യാസ നിലവാരം ഉയർത്തുക, വ്യവസായമേഖലകളിലെയും പ്രൊഫഷണൽ രംഗത്തെയും വിദഗ്ധരെ അധ്യാപനത്തിൽ പങ്കാളികളാക്കുക എന്നിവയാണ് ലക്ഷ്യം. വിദ്യാർഥികൾക്ക് പുസ്തകവിജ്ഞാനത്തിനപ്പുറം പ്രായോഗികപരിശീലനവും തൊഴിലധിഷ്ഠിത നൈപുണ്യവും ലഭ്യമാക്കാനും സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഇതുവഴി കഴിയുമെന്ന് യു.ജി.സി. ലക്ഷ്യമിടുന്നു.
Content Highlights: UGC permits experts without NET to teach in colleges., Mandatory requirement of at least 15 years of professional experience., Applicable to journalists, social science experts, and industry professionals., Part of the UGC Institutional Development Plan to improve education quality., Bridge the gap between industry expertise and academic learning.
Published: 19 Jun 2026, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented