കേന്ദ്ര സർവീസിലെ സ്റ്റെനോഗ്രാഫർ (ഗ്രേഡ്-സി, ഗ്രേഡ്-ഡി) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 731 ഒഴിവുണ്ട്. അപേക്ഷകർ സ്റ്റെനോഗ്രാഫി അറിയുന്നവരായിരിക്കണം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നടക്കും. കേരളത്തിൽ ഒൻപത് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
യോഗ്യത
പന്ത്രണ്ടാംക്ലാസ്/തത്തുല്യമാണ് യോഗ്യത. 2026 ഓഗസ്റ്റ് ഒന്നിനകം യോഗ്യത നേടണം.
അപേക്ഷ
ഒറ്റത്തവണ രജിസ്‌ട്രേഷനും (ഒ.ടി.ആർ.) ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ലൈവ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുൾപ്പെടെ വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ssc.gov.in സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 15. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ മേയ് 20 മുതൽ 21-ന് രാത്രി 11 വരെ സമയം അനുവദിക്കും. തെറ്റ് തിരുത്തുന്നതിന് ഫീസുണ്ട്.
Content Highlights: Official notification for 731 Stenographer (Grade C & D) vacancies released., Computer-based exam scheduled for July-August 2026., Eligibility: 12th pass (must be completed by August 1, 2026)., Application deadline: May 15, 2026., Correction window open from May 20 to May 21, 2026.
Published: 29 Apr 2026, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented