ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച റിക്രൂട്ട്മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍ നടത്തുമെന്ന് സ്റ്റാഫ് സെലക്ഷന് കമ്മീഷന് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പുതുക്കിയ തിയ്യതികള്‍
- കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ (2019) - ഓഗസ്റ്റ് 17 മുതല്‍ 28 വരെ
- ജൂനിയര്‍ എന്‍ജിനീയര്‍ (2019) പേപ്പര്‍ I - സെപ്റ്റംബര്‍ 1 മുതല്‍ 4 വരെ
- സെലക്ഷന് പോസ്റ്റ് എക്സാമിനേഷന് 2020 - സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ
- സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'സി' ആന്‍ഡ് 'ഡി' - സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ
- സബ് ഇന്‍സ്പെക്ടര്‍ ഇന്‍ ഡല്‍ഹി പോലീസ് & സി.എ.പി.എഫ് - സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ
- ജൂനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര് (പേപ്പര്‍ I) - ഒക്ടോബര്‍ 6
- കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (Tier II -2019) - ഒക്ടോബര്‍ 14 മുതല്‍ 17 വരെ
പരീക്ഷാ തിയ്യതികളില്‍ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരാമെന്ന് കമ്മിഷന് അറിയിച്ചു. അറിയിപ്പുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കുമായി കമ്മിഷന്റെ ssc.nic.in എന്ന വെബ്സൈറ്റ് ഇടയ്ക്കിടെ സന്ദര്‍ശിക്കുക.
Content Highlights: SSC Releases Revised Schedule for Various Recruitment Exams
Published: 02 Jun 2020, 11:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented