എസ്എസ്സി ജിഡി കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 5 മുതല്‍ രജിസ്ട്രേഷന് ആരംഭിച്ചു. ഒക്ടോബര്‍ 14 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അതേ സമയം ഫീസ് അടയ്ക്കാന്‍ ഒക്ടോബര്‍ 15 വരെ സമയമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.നവംബര്‍ 5 മുതല്‍ നവംബര്‍ 7 വരെ അപേക്ഷയിലെ തെറ്റുതിരുത്താം. 2025 ജനുവരി മുതല്‍ ഫെബ്രുവരി വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റാണിത്(CBT).
39481 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ വിവിധ സേനകളില്‍ ജനറല്‍ കോണ്‍സ്റ്റബിളായി നിയമിക്കപ്പെടും.
യോഗ്യത: ജനുവരി 1ന് 2025ന് മുന്‍പ് പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18- 23 വയസ്. അപേക്ഷ ഫീസ്: 100 രൂപ. വനിതകള്‍, എസ്സി, എസ്ടി, വിമുക്ത ഭടന് എന്നിവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം:
Content Highlights: SSC GD Constable Recruitment 2024
Published: 07 Sept 2024, 01:58 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented