സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) 2025-2026 വര്‍ഷത്തേക്കുള്ള പുതുക്കിയ പരീക്ഷാ കലണ്ടര്‍ ഔദ്യോഗികമായി പുറത്തിറക്കി. എസ്എസ്‌സി റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പുതുക്കിയ ഷെഡ്യൂള്‍ പരിശോധിക്കാം, ഇതില്‍ വിവിധ ദേശീയതല തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കുന്ന തീയതികള്‍, അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്ന തീയതികള്‍, പരീക്ഷാ തീയതികള്‍ എന്നിവ ഉള്‍പ്പെടുന്നു.
പുതുക്കിയ കലണ്ടറില്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (CGL), കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ (CHSL), മള്‍ട്ടി-ടാസ്‌ക്കിംഗ് സ്റ്റാഫ് (MTS), ജൂനിയര്‍ എന്‍ജിനീയര്‍ (JE), സ്റ്റെനോഗ്രാഫര്‍, സെലക്ഷന്‍ പോസ്റ്റുകള്‍, കൂടാതെ JSA/LDC, ASO തുടങ്ങിയ വകുപ്പുതല മത്സര പരീക്ഷകളും ഉള്‍പ്പെടുന്നു.
പുതുക്കിയ എസ്.എസ്.സികലണ്ടര്‍ 2025-ലെ പ്രധാനപ്പെട്ട ചില പരീക്ഷാ തീയതികള്‍
ജെഎസ്എ/എല്‍ഡിസി ഗ്രേഡ് ലിമിറ്റഡ് ഡിപ്പാര്‍ട്ട്മെന്റല്‍ കോമ്പറ്റീറ്റീവ് എക്‌സാം (DoPT): ജൂണ്‍ 8, 2025
എസ്എസ്എ/യുഡിസി ഗ്രേഡ് ലിമിറ്റഡ് ഡിപ്പാര്‍ട്ട്മെന്റല്‍ കോമ്പറ്റീറ്റീവ് എക്‌സാം (DoPT): ജൂണ്‍ 8, 2025
എഎസ്ഒ ഗ്രേഡ് ലിമിറ്റഡ് ഡിപ്പാര്‍ട്ട്മെന്റല്‍ കോമ്പറ്റീറ്റീവ് എക്‌സാം (2022-2024): ജൂണ്‍ 8, 2025
സെലക്ഷന്‍ പോസ്റ്റ് എക്‌സാമിനേഷന്‍ ഫേസ്-XIII: ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 4, 2025 വരെ
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'സി' & 'ഡി' പരീക്ഷ: ഓഗസ്റ്റ് 6 മുതല്‍ 11, 2025 വരെ
കമ്പൈന്‍ഡ് ഹിന്ദി ട്രാന്‍സ്ലേറ്റേഴ്‌സ് പരീക്ഷ (പേപ്പര്‍-I): ഓഗസ്റ്റ് 12, 2025
കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ (ടയര്‍-I): ഓഗസ്റ്റ് 13 മുതല്‍ 30, 2025 വരെ
ഡല്‍ഹി പോലീസ് സബ്-ഇന്‍സ്‌പെക്ടര്‍, സിഎപിഎഫ് പരീക്ഷ (പേപ്പര്‍-I): സെപ്റ്റംബര്‍ 1 മുതല്‍ 6, 2025 വരെ
കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ (10+2) പരീക്ഷ (ടയര്‍-I): സെപ്റ്റംബര്‍ 8 മുതല്‍ 18, 2025 വരെ
എംടിഎസ്, ഹവില്‍ദാര്‍ (CBIC & CBN) പരീക്ഷ: സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 24, 2025 വരെ
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍) പരീക്ഷ (പേപ്പര്‍-I): ഒക്ടോബര്‍ 27 മുതല്‍ 31, 2025 വരെ
ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) - പുരുഷന്‍ പരീക്ഷ: 2025 നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു.
എസ്എസ്‌സി പരീക്ഷാ തീയതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കാന്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.https://ssc.gov.in/
Content Highlights: SSC Exam Calendar 2025-26: Updated Schedule
Published: 10 May 2025, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented