കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്‍പറേഷന്റെയും വിവിധ സെക്ടര്‍ സ്കില്‍ കൗണ്‍സിലുകളുടെയും സഹരണത്തോടെ തിരഞ്ഞെടുക്കപെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നൈപുണ്യ പരിശീലന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മീറ്റ് സംഘടിപ്പിച്ചത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു.
നിതിന്‍ കപൂര്‍, ജനറല്‍ മാനേജര്‍, നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് (എന്‍.എസ്.ഡി.സി) ,ഇലക്ട്രോണിക്സ്, NASSCOM , ടെലികോം, തുടങ്ങീ 14 സെക്ടര്‍ സ്കില്‍ കൗണ്‍സിലുകളില്‍ നിന്നുള്ള പ്രതിനിധികളും, വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സംവദിക്കാന്‍ മീറ്റ് അവസരം നല്കി.
ദേശീയ നൈപുണി യോഗ്യത ഘടനയെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന നൈപുണ്യ പരിശീലന പരിപാടികളെ കുറിച്ചും നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോർപ്പറേഷൻ പ്രതിനിധികള്‍ വിശദീകരിച്ചു. കേരള നോളജ് ഇക്കോണമി മിഷന് നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്‍പറേഷനും സെക്ടര്‍ സ്കില്‍ കൗണ്‍സിലുകളും ചേര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം തൊഴില്‍ അന്വേഷകര്‍ക്ക് വിവിധ വ്യവസായ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്കി തൊഴില്‍ സജ്ജരാകുന്നതിനുള്ള ധാരണാ പത്രങ്ങളും ഒപ്പിട്ടു
Content Highlights: skill training through higher education institutions
Published: 05 Mar 2024, 02:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented