അധ്യാപകയോഗ്യതയുള്ളവരെ ഇതിഹാസ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് വിളിക്കുന്നു. സെവാഗിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ. ഇംഗ്ലീഷ്, എഐ, ഇക്കണോമിക്‌സ് വിഷയങ്ങളിലാണ്‌ അധ്യാപക ഒഴിവുകൾ. പുരുഷ സ്‌കൂൾ റെസിഡൻഷ്യൽ കൗൺസിലർ പോസ്റ്റിലേക്കും ഉദ്യോഗാർഥികളെ തേടുന്നുണ്ട്. ഓരോ ഒഴിവുകളാണുള്ളത്.

To advertise here,

പിജിടി (പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ), ടിജിടി (ട്രെയ്ൻഡ് ഗ്രാജ്വേറ്റ് ടീച്ചർ) വിഭാഗങ്ങളിലാണ് ഇംഗ്ലീഷിൽ ഒഴിവ്. ഇക്കണോമിക്‌സിൽ പിജിടി യോഗ്യതയുള്ളവരെയാണ് തേടുന്നത്. ബിരുദാനന്തരബിരുദവും ബി.എഡ് യോഗ്യതയുമുള്ളവർക്ക് 11- 12 ക്ലാസുകളിൽ അധ്യാപകരാവാം. താഴെയുള്ള ക്ലാസുകളിലേക്ക് ബിരുദവും ബി.എഡുമാണ് യോഗ്യത.

jobs@sisj.in എന്ന മെയിലിലേക്ക് സിവി അയക്കാം. യോഗ്യതകൾ സിബിഎസ്ഇ മാനദണ്ഡങ്ങൾക്ക് അനുസൃതമാവണം. കൂടുതൽ വിവരങ്ങൾക്ക് www.sisj.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഫോൺ: 9711188700, 8930059111

2011-ലാണ് വീരേന്ദർ സെവാഗ് സ്‌കൂൾ സ്ഥാപിച്ചത്. ഹരിയാണയിലെ ഝജ്ജറിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ നിലവിലെ പ്രിൻസിപ്പാൾ ഗീതാഞ്ജലി ഘോഷ് ആണ്. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം കായികമേഖലയിലെ കുട്ടികളുടെ വളർച്ചയ്ക്കും സ്‌കൂൾ ഊന്നൽ നൽകുന്നു. 23 ഏക്കറിലായാണ് സ്‌കൂൾ വ്യാപിച്ചുകിടക്കുന്നത്.

സ്‌കൂളിന്റെ വെബ്‌സൈറ്റ് പ്രകാരം 2023- 24 അധ്യയനവർഷം 96 ശതമാനമാണ് ഇവിടുത്തെ പത്താംക്ലാസിലെ വിജയശതമാനം. അതേവർഷം, പന്ത്രണ്ടാം ക്ലാസിൽ 90% വിദ്യാർഥികളും ഉന്നതപഠനത്തിന് യോഗ്യതനേടി. മുൻവർഷങ്ങളിൽ നൂറുശതമാനം വിജയമെന്ന നേട്ടം സ്‌കൂൾ സ്വന്തമാക്കിയിരുന്നു. 28 അധ്യാപകരാണ് നിലവിൽ ഇവിടെ ജോലി ചെയ്യുന്നത്.