സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 2025 നവംബർ 17 വരെ അപേക്ഷിക്കാം. വിവിധ തസ്തകകളിലായി തിരുവനന്തപുരം സർക്കിളിൽ 13 ഒഴിവകളുണ്ട്.
- അപേക്ഷ സമർപ്പിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://sbi.bank.in/web/careers/current-openings വഴി അപേക്ഷിക്കാം.
- ഫീസ്: UR/EWS/OBC വിഭാഗക്കാർക്ക് 750/- രൂപ (നോൺ-റീഫണ്ടബിൾ) ആണ് അപേക്ഷാ ഫീസ്. SC/ST/PwBD ഉദ്യോഗാർത്ഥികൾക്ക് ഫീസ് ബാധകമല്ല.
തസ്തികകളും ഒഴിവുകളും
വെൽത്ത് മാനേജ്‌മെന്റ് വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കാണ് നിയമനം. ആകെ എട്ട് തസ്തികകളിലായി 100-ൽ അധികം ഒഴിവുകളാണുള്ളത്.
| തസ്തികയുടെ പേര് | ആകെ ഒഴിവുകൾ (ഏകദേശം) | ശമ്പളപരിധി (CTC - ലക്ഷം രൂപ) |
|---|---|---|
| ഹെഡ് (പ്രൊഡക്റ്റ്, ഇൻവെസ്റ്റ്‌മെന്റ് & റിസർച്ച്) | 1 | 99.62 മറ്റു ആനുകൂല്യങ്ങളും |
| സോണൽ ഹെഡ് (റീട്ടെയിൽ) | 4 | 97.00 മറ്റു ആനുകൂല്യങ്ങളും |
| റീജിയണൽ ഹെഡ് | 8 | 66.40 മറ്റു ആനുകൂല്യങ്ങളും |
| റിലേഷൻഷിപ്പ് മാനേജർ-ടീം ലീഡ് | 20 | 51.80 മറ്റു ആനുകൂല്യങ്ങളും |
| ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ് (IS) | 23 | 44.50 മറ്റു ആനുകൂല്യങ്ങളും |
| ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ (IO) | 47 | 27.10 മറ്റു ആനുകൂല്യങ്ങളും |
| പ്രോജക്റ്റ് ഡെവലപ്‌മെന്റ് മാനേജർ (ബിസിനസ്) | 2 | 30.10 മറ്റു ആനുകൂല്യങ്ങളും |
| സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്) | 2 | 20.60 മറ്റു ആനുകൂല്യങ്ങളും |
പ്രധാന നിയമന സ്ഥലങ്ങൾ
ചില പോസ്റ്റുകൾക്ക് നിയമനം മുംബൈ (ഹെഡ്, സെൻട്രൽ റിസർച്ച് ടീം), ന്യൂ ഡൽഹി, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ആയിരിക്കും.
റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്), ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ എന്നീ പോസ്റ്റുകൾക്ക് സർക്കിൾ അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം സർക്കിളിൽ റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്) തസ്തികയിൽ 3 ഒഴിവുകളും, ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ് തസ്തികയിൽ 2 ഒഴിവുകളും, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ തസ്തികയിൽ 8 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യോഗ്യതയും പ്രവൃത്തിപരിചയവും
വിവിധ തസ്തികകളിലേക്കുള്ള യോഗ്യതകൾ 2025 മെയ് 1 നെ അടിസ്ഥാനമാക്കിയുള്ളതാണ്. അപേക്ഷകർ ബിരുദമോ/ബിരുദാനന്തര ബിരുദമോ (പോസ്റ്റ് അനുസരിച്ച്) നേടിയിരിക്കണം. ചില തസ്തികകൾക്ക് CA, CFP, CFA തുടങ്ങിയ പ്രൊഫഷണൽ യോഗ്യതകൾ അഭികാമ്യമാണ്. കൂടുതൽ വിവരങ്ങൾ https://sbi.bank.in/web/careers/current-openings ലഭ്യമാണ്.
തിരഞ്ഞെടുപ്പ് രീതി
ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ വ്യക്തിഗത/ടെലിഫോണിക്/വീഡിയോ അഭിമുഖങ്ങൾക്കും തുടർന്ന് സിടിസി (കോസ്റ്റ് ടു കമ്പനി) ചർച്ചകൾക്കുമായി വിളിക്കും. അഭിമുഖത്തിന് 100 മാർക്കായിരിക്കും.
- കരാർ കാലാവധി: നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥർക്ക് (OECs) 5 വർഷത്തേക്കാണ് കരാർ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: State Bank of India (SBI) invites applications for Specialist Cadre Officer (SCO) positions on contract.
Published: 06 Nov 2025, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented