സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ എസ്ബിഐ ക്ലര്‍ക്ക് പരീക്ഷ സെപ്റ്റംബര്‍ 20, 21, 27 തീയ്യതികളില്‍ നടക്കും. പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് അപേക്ഷകര്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 

To advertise here,

രജിസ്‌ട്രേഷന്‍ നമ്പര്‍, പാസ്‌വേഡ് അല്ലെങ്കില്‍ ജനനത്തീയതി എന്നിവ നല്‍കിയശേഷമാണ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. 

പ്രിലിമിനറി പരീക്ഷയില്‍ 100 ചോദ്യങ്ങളാണ് അടങ്ങിയത്. ഒരു മണിക്കൂറാണ് പരീക്ഷ.

കൂടുതൽ വിവരങ്ങൾക്ക് https://sbi.bank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.