റെയില്‍വെ റിക്രൂട്‌മെന്റ് ബോര്‍ഡ് നടത്തുന്ന ഗ്രൂപ്പ് ഡി പരീക്ഷയുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം പരീക്ഷ 2025 നവംബര്‍ 27 മുതല്‍ 2026 ജനുവരി 16 വരെ നടത്തും. ആദ്യം ഇറക്കിയ വിജ്ഞാപനത്തില്‍ നവംബര്‍ 17 മുതല്‍ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിച്ചത്.

To advertise here,

സിപിസി പേ മാട്രിക്‌സ് അനുസരിച്ച് ഒന്ന് മുതല്‍ ഏഴ് വരെയുള്ള വിവിധ തസ്തികകളിലേക്കാണ് പരീക്ഷ നടത്തുക. 32438 ഒഴിവുകളിലേക്ക് വേണ്ടി കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാണ് പരീക്ഷ നടത്തുക. പരീക്ഷയുമായി ബന്ധപ്പെട്ട അഡ്മിറ്റ് കാര്‍ഡ് പരീക്ഷയുടെ നാല് ദിവസം മുന്‍പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും. പരീക്ഷാ കേന്ദ്രത്തിനെക്കുറിച്ചുള്ള വിവരം 2025 നവംബര്‍ 19-നകം പ്രസിദ്ധീകരിക്കും. സിറ്റി സ്ലിപ്പിനൊപ്പം എസ്‌സി എസ്ടി വിഭാഗക്കാര്‍ക്കുള്ള സൗജന്യ യാത്രാ പാസും ലഭ്യമാകും.

പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ തിരച്ചറിയല്‍ രേഖ കൊണ്ടുവരേണ്ടതാണ്. ഇതിനായി ആധാര്‍ കാര്‍ഡ്/ ഇ- വെരിഫൈഡ് ആധാര്‍ എന്നിവ ഉപയോഗിക്കാം. പരീക്ഷാ കേന്ദ്രത്തില്‍ ബയോമെട്രിക്‌ വെരിഫിക്കേഷനും ഉണ്ടാകും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 100 ചോദ്യങ്ങള്‍ ഉണ്ടാകും. ജനറല്‍ സയന്‍സ്-25, മാത്തമാറ്റിക്‌സ്- 25, ജനറല്‍ ഇന്റലിജന്‍സ്, റീസണിംഗ്- 30

ജനറല്‍ അവയര്‍നെസ്, കറന്റ് അഫയേഴ്‌സ്- 20 എന്നിങ്ങനെയാണ് മാര്‍ക്ക് വിഭജനം.

ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. അന്തിമ സ്‌കോര്‍ കണക്കാക്കുന്നതിനായി ബോര്‍ഡ് നോര്‍മലൈസേഷന്‍ പ്രക്രിയ ഉപയോഗിക്കും. ഒഴിവുകളുടെ മൂന്നിരട്ടി ഉദ്യോഗാര്‍ഥികളെ ശാരീരികക്ഷമതാ പരീക്ഷയ്ക്ക് (പിഇടി) തിരഞ്ഞെടുക്കും. ഇതിന് ശേഷമാണ് രേഖാ പരിശോധനയും വൈദ്യപരിശോധനയും നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് നോക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹെല്‍പ്‌ഡെസ്‌ക് നമ്പര്‍: +91 9513631887- ലേക്ക് വിളിക്കാം.