പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (പവർഗ്രിഡ്), ഇതിനു കീഴിലെ സെൻട്രൽ ട്രാൻസ്‌മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സി.ടി.യു.ഐ.എൽ.) എന്നിവയിൽ വിവിധ മേഖലകളിലെ ഓഫീസർ ട്രെയിനികളെ നിയമിക്കുന്നു.
മേഖലകളും ഒഴിവുകളും
പവർഗ്രിഡ്- എൻവയൺമെൻറ് മാനേജ്മെൻറ് (14 ഒഴിവുകൾ), സോഷ്യൽ മാനേജ്മെൻറ് (15), ഹ്യൂമൻ റിസോഴ്സ് (35), പബ്ലിക് റിലേഷൻസ് (ഏഴ്). സി.ടി.യു.ഐ.എൽ.- ഹ്യൂമൻ റിസോഴ്സ് (രണ്ട്)
യോഗ്യത
• എൻവയൺമെൻറ് മാനേജ്മെൻറ്: ഫസ്റ്റ് ക്ലാസോടെ, എൻവയൺമെൻറൽ സയൻസ്/നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്/എൻവയൺമെൻറൽ എൻജിനിയറിങ്/തത്തുല്യ, രണ്ടുവർഷ ഫുൾടൈം മാസ്റ്റേഴ്സ് ബിരുദം
• സോഷ്യൽ മാനേജ്മെൻറ്: ഫസ്റ്റ് ക്ലാസോടെ, സോഷ്യൽ വർക്കിൽ രണ്ടുവർഷ ഫുൾടൈം മാസ്റ്റേഴ്സ് ബിരുദം
• ഹ്യൂമൻ റിസോഴ്സ്: എച്ച്.ആർ., പേഴ്സണൽ മാനേജ്മെൻറ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ വർക്ക് (പേഴ്സണൽ മാനേജ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷ്യലൈസേഷനോടെ), എച്ച്.ആർ.എം. ആൻഡ് ലേബർ റിലേഷൻസ്, ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ എന്നിവയിലൊന്നിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ/എം.ബി.എ.
• പബ്ലിക് റിലേഷൻസ്: ബിരുദവും 60 ശതമാനം മാർക്കോടെയുള്ള മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ്/ജേണലിസം ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമയും
യു.ജി.സി. നെറ്റ് സ്കോർ
2024 ഡിസംബറിലെ യു.ജി.സി. നെറ്റിൽ മേഖലയ്ക്കനുസരിച്ച് നിശ്ചിത വിഷയത്തിൽ സാധുവായ സ്കോർ വേണം.
മേഖല, യു.ജി.സി. നെറ്റ് പേപ്പർ, കോഡ്:
• എൻവയൺമെൻറ് മാനേജ്മെൻറ്: എൻവയൺമെൻറ് സയൻസ്, പേപ്പർ കോഡ് 89,
• സോഷ്യൽ മാനേജ്മെൻറ്: സോഷ്യൽ വർക്ക്, കോഡ് 10
• ഹ്യൂമൻ റിസോഴ്സ്: ലേബർ വെൽഫെയർ/പേഴ്‌സണൽ മാനേജ്മെൻറ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ/ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്- 55
• പബ്ലിക് റിലേഷൻസ്: മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം- 63
തിരഞ്ഞെടുപ്പ്
യു.ജി.സി. നെറ്റ് സ്കോർ, രേഖാപരിശോധന, ബിഹേവിയറൽ അസസ്‌മെൻറ്, ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്സണൽ ഇൻർവ്യൂ, പ്രീ-എംപ്ലോയ്‌മെൻറ് മെഡിക്കൽ പരിശോധന തുടങ്ങിയവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഇൻറർവ്യൂവിൽ യോഗ്യത നേടാൻ 40 ശതമാനം മാർക്ക് വേണം. സംവരണ ഒഴിവുകളിലേക്ക് സംവരണവിഭാഗക്കാർക്ക് 30 ശതമാനവും. ഗ്രൂപ്പ് ഡിസ്‌കഷന് യോഗ്യതാ മാർക്കില്ല.ഗ്രൂപ്പ് ഡിസ്‌കഷനും ഇൻറർവ്യൂവിനും ഇംഗ്ലീഷിലോ ഹിന്ദിയിലോ പങ്കെടുക്കാം.അന്തിമ സെലക്‌ഷനിൽ നെറ്റ് സ്കോർ, ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്സണൽ ഇൻറർവ്യൂ എന്നിവയ്ക്ക് യഥാക്രമം 85, 3, 12 ശതമാനം വെയ്റ്റേജ് നൽകും.
അപേക്ഷ
www.powergrid.in/en/job-opportunities വഴി ഡിസംബർ 24-ന് രാത്രി 11.59 വരെ നൽകാം.
Content Highlights: Powergrid & CTUIL are hiring Officer Trainees in various fields
Published: 17 Dec 2024, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented