ഇന്ത്യൻ നേവിയിൽ പ്ലസ്ടു (ബി.ടെക്.) കേഡറ്റ് എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. പെർമനന്റ് കമ്മിഷൻ പ്രകാരമുള്ള വിജ്ഞാപനമാണ്. 40 ഒഴിവുണ്ട്. ഇതിൽ എട്ട് ഒഴിവ് വനിതകൾക്ക് നീക്കിവെച്ചതാണ്. അപേക്ഷകർ അവിവാഹിതരായിരിക്കണം.
വിദ്യാഭ്യാസയോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള സീനിയർ സെക്കൻഡറി വിജയം/തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ആകെ 70 ശതമാനം മാർക്കുണ്ടായിരിക്കണം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം. 2024-ലെ ജെ.ഇ.ഇ. മെയിൻ അഭിമുഖീകരിച്ചവരായിരിക്കണം.
പ്രായം: അപേക്ഷകർ 2005 ജൂലായ് 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ). വിശദവിവരങ്ങൾ www.joinindiannavy.gov.in ൽ ലഭിക്കും. അപേക്ഷ ജൂലായ് 20 വരെ നൽകാം.
Content Highlights: plus two cadet entry scheme in navy
Published: 07 Jul 2024, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented