ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ ഒഴിവിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. എക്സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 270 ഒഴിവുണ്ട്.
2026 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സുകൾ ആരംഭിക്കുക. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം.
എക്സിക്യുട്ടീവ് ബ്രാഞ്ച്: ഒഴിവ്-154 (ജനറൽ സർവീസ്/ഹൈഡ്രോ കെയർ-60, പൈലറ്റ്-26, നേവൽ എയർ ഓപ്പറേഷൻ എൻജിനീയർ-22, എയർട്രാഫിക് കൺട്രോളർ-18, ലോജിസ്റ്റിക്സ്-28).
യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.ഇ./ബി.ടെക്./ എം.ബി.എ./എം.സി.എ./എം.എസ്സി. (ഐ.ടി.) അല്ലെങ്കിൽ ഫസ്റ്റ്ക്ലാസോടുകൂടിയ ബി.എസ്സി./ബി.കോം./ബി.എസ്സി. (ഐ.ടി.) യും ഫിനാൻസ്/ലോജിസ്റ്റിക്സ്. സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റിരീയൽ മാനേജ്മെന്റ് വിഷയത്തിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും.
ടെക്നിക്കൽ ബ്രാഞ്ച്: ഒഴിവ്-101 (എൻജിനീയറിങ്-38, ഇലക്ട്രിക്കൽ-45, നേവൽ കൺസ്ട്രക്ടർ-18).
യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മറൈൻ/മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/ഇൻസ്ട്രുമെന്റേഷൻ/പ്രൊഡക്ഷൻ/ഏറോനോട്ടിക്കൽ/ഇൻഡസ്ട്രിയൽ എൻജിനീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലി കമ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഏറോസ്പെയ്സ്/മെറ്റലർജി/നേവൽ ആർക്കിടെക്ചർ വിഷയത്തിലുള്ള ബി.ഇ/ബി.ടെക്. എജുക്കേഷൻ ബ്രാഞ്ച്: ഒഴിവ്-15. യോഗ്യത: 60 ശതമാനം മാർക്കോടെ തെർമൽ/പ്രൊഡക്ഷൻ എൻജിനീയറിങ്/മെഷീൻ ഡിസൈൻ/കമ്യൂണിക്കേഷൻ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/വി.എൽ.എസ്.ഐ/പവർ സിസ്റ്റം വിഷയത്തിലുള്ള എം.ടെക്. അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഷയത്തിലുള്ള ബി.ഇ./ബി.ടെക്. അല്ലെങ്കിൽ മാത്സ്/ഓപ്പറേഷണൽ റിസർച്ച്/ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/കെമിസ്ട്രി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindiannavy.gov.in സന്ദർശിക്കുക.
സുപ്രീംകോടതിയിൽ 241 ജൂനിയർ കോർട്ട് അസിസ്റ്റന്റ്
:സുപ്രീംകോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 241 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിനായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് കേരളത്തിൽ ഏഴുകേന്ദ്രമുണ്ടാകും.ശമ്പളം: 72,040 രൂപ.യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം, മിനിറ്റിൽ 35 ഇംഗ്ലീഷുവാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടർ പ്രാവീണ്യം.പ്രായം: 2025 മാർച്ച് എട്ടിന് 18-30 വയസ്സ്. അവസാന തീയതി: മാർച്ച് എട്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sci.gov.in സന്ദർശിക്കുക.
Content Highlights: Indian Navy Officer Recruitment 2024
Published: 12 Feb 2025, 09:24 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented