
ഡല്‍ഹിയിലെ കേന്ദ്രസര്‍ക്കാര്‍ ആശുപത്രിയില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ വഴി നിയമനം നടത്തുന്നു. 393 ഒഴിവുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബി.ഇ.സി.ഐ.എല്‍.) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ഥികളെ എംപാനല്‍ ചെയ്തായിരിക്കും നിയമനം നടത്തുക.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: ഒഴിവ്-145. യോഗ്യത: പത്താംക്ലാസ്. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ശമ്പളം: 18,486 രൂപ.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: ഒഴിവ്-100. യോഗ്യത: പന്ത്രണ്ടാംക്ലാസും അംഗീകൃത കംപ്യൂട്ടര്‍ കോഴ്സും. മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡും ഉണ്ടായിരിക്കണം. ശമ്പളം: 22,516 രൂപ.
റേഡിയോഗ്രാഫര്‍: ഒഴിവ്-32. യോഗ്യത: റേഡിയോഗ്രഫിയില്‍ ബി.എസ്സി. ഓണേഴ്സ്/ ത്രിവത്സര ബി.എസ്സി. ശമ്പളം: 40,710 രൂപ.
ടെക്നോളജിസ്റ്റ് (ഒ.ടി.): ഒഴിവ്-37. യോഗ്യത: ബി.എസ്സി. (അനസ്തീഷ്യ ആന്‍ഡ് ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്നോളജിസ്റ്റ്/ ഒ.ടി. ടെക്നോളജി/ അനസ്തീഷ്യ ടെക്നോളജി). ശമ്പളം: 22, 516 രൂപ.
ഫാര്‍മസിസ്റ്റ്: ഒഴിവ്-15. യോഗ്യത: ഫാര്‍മസി ഡിപ്ലോമയും രജിസ്ട്രേഷനും. ശമ്പളം: 24,440 രൂപ.
മറ്റ് തസ്തികകളും ഒഴിവും:
ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇ.എന്‍.ടി.)2, ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ്-3, പി.സി.എം.-10, ഇ.എം.ടി-3, എം.എല്‍.ടി.-8, പി.സി.സി.-7, ലാബ് അറ്റന്‍ഡന്റ്-3, റിസര്‍ച്ച് അസിസ്റ്റന്റ്-2, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍-1, അസിസ്റ്റന്റ് ഡയറ്റീഷ്യന്‍-8, ഫെല്‍ബോട്ടമിസ്റ്റ്-8, ഒഫ്താല്‍മിക് ടെക്നീഷ്യന്‍-5, നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് എന്‍ജിനീയര്‍-1. 25-55 വയസ്സാണ് പ്രായപരിധി. പ്രദേശവാസികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണനയുണ്ടായിരിക്കും.
ഓരോ വിഭാഗത്തിനുമുള്ള അപേക്ഷാഫീസ് ഉള്‍പ്പെടെ വിശദവിവരങ്ങള്‍ www.becil.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂണ്‍ 12.
Content Highlights: paramedical staff including needed for delhi government hospital
Published: 11 Jun 2024, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented