ഇന്ത്യൻ നേവിയിൽ എക്‌സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഓഫീസർമാരുടെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലുള്ള നിയമനമാണ്. 250 ഒഴിവുണ്ട്. 2025 ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സ് ആരംഭിക്കും. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 56,100 രൂപയാണ് അടിസ്ഥാനശമ്പളം.

To advertise here,

എക്‌സിക്യുട്ടീവ് ബ്രാഞ്ച്

ഒഴിവ്-157 (ജനറൽ സർവീസ്-56, പൈലറ്റ്-24, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ-21, എയർട്രാഫിക് കൺട്രോളർ-20).

യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബി.ഇ./ ബി.ടെക്. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള എം.ബി.എ. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്‌സി./ബി.കോം./ ബി.എസ്‌സി.(ഐ.ടി.)യും ഫിനാൻസ്/ ലോജിസ്റ്റിക്‌സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമയും. അല്ലെങ്കിൽ ഫസ്റ്റ്ക്ലാസോടെയുള്ള എം.സി.എ./ എം.എസ്‌സി. (ഐ.ടി.).

പ്രായം: എയർട്രാഫിക് കൺട്രോളർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ 2000 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരും മറ്റു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ 2000 ജൂലായ് രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരുമാകണം.

എജുക്കേഷൻ ബ്രാഞ്ച്

ഒഴിവ്-15. യോഗ്യത: ഫിസിക്സ് ഉൾപ്പെട്ട എം.എസ്‌സി.യും 60 ശതമാനം മാർക്കോടെ മാത്‌സ്‌/ഓപ്പറേഷണൽ റിസർച്ചിൽ എം.എസ്‌സി.യും. അല്ലെങ്കിൽ മാത്‌സ്‌ ഉൾപ്പെട്ട ബി.എസ്‌സി.യും 60 ശതമാനം മാർക്കോടെ ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്സിൽ എം.എസ്‌സി.യും. അല്ലെങ്കിൽ ഫിസിക്‌സ് ഉൾപ്പെട്ട ബി.എസ്‌സി.യും 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ എം.എസ്‌സിയും. അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ തെർമൽ/പ്രൊഡക്‌ഷൻ എൻജിനിയറിങ്/ മെഷീൻ ഡിസൈൻ/സിസ്റ്റം എൻജിനിയറിങ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/വി.എൽ.എസ്.ഐ./പവർസിസ്റ്റം എൻജിനിയറിങ്ങിൽ എം.ടെക്. പ്രായം: 2000 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർ, 1998 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർ എന്നിങ്ങനെ രണ്ട് വ്യത്യസ്തപ്രായപരിധി നിഷ്‌കർഷിച്ചിട്ടുണ്ട്.

ടെക്നിക്കൽ ബ്രാഞ്ച്

ഒഴിവ്-78 (എൻജിനിയറിങ്-36, ഇലക്‌ട്രിക്കൽ-42). യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.ഇ./ ബി.ടെക്. (മെക്കാനിക്കൽ/മറൈൻ/ ഇൻസ്ട്രുമെന്റേഷൻ/ പ്രൊഡക്‌ഷൻ/ എയ്റോനോട്ടിക്കൽ/ ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്/കൺട്രോൾ എൻജിനിയറിങ്/എയ്റോസ്‌പെയ്‌സ്/ ഓട്ടോമൊബൈൽസ്/മെറ്റലർജി/ മെക്കാട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/പവർ എൻജിനിയറിങ്/ പവർ ഇലക്‌ട്രോണിക്‌സ്). പ്രായം: 2000 ജൂലായ് രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ.

അപേക്ഷ ഓൺലൈനായി നൽകണം. വിവരങ്ങൾക്ക്: www.joinindiannavy.gov.in അവസാന തീയതി: സെപ്റ്റംബർ 29.